വിജയ ബാങ്കിൽ അസിസ്റ്റന്‍റ് മാനേജർ
ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കാ​​​യ വി​​​ജ​​​യ​​​ബാ​​​ങ്ക് പ്രൊ​​​ബേ​​​ഷ​​​ണ​​​റി അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ (ക്രെ​​​ഡി​​​റ്റ്) ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ജൂ​​​ണി​​​യ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് ഗ്രേ​​​ഡ് സ്കെ​​​യി​​​ൽ ഒ​​​ന്ന് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന ത​​​സ്തി​​​ക​​​യാ​​​ണി​​​ത്. ആ​​​കെ 330 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. (ജ​​​ന​​​റ​​​ൽ 167, ഒ​​​ബി​​​സി 89, എ​​​സ്‌​​​സി 49, എ​​​സ്ടി 25). ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.

യോ​​​ഗ്യ​​​ത: 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദം. എം​​​ബി​​​എ/​​​പി​​​ജി​​​ഡി​​​ബി​​​എം/​​​പി​​​ജി​​​ഡി​​​എം/​​​പി​​​ജി​​​ഡി​​​ബി​​​എ (ഫി​​​നാ​​​ൻ​​​സ് സ്പെ​​​ഷലൈ​​​സേ​​​ഷ​​​നോ​​​ടു കൂ​​​ടി) സ​​​യ​​​ൻ​​​സ്/​​​ഇ​​​ക്ക​​​ണോ​​​മി​​​ക്സ്/ ലോ ​​​പി​​​ജി അ​​​ല്ലെ​​​ങ്കി​​​ൽ ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്/​​​ഐ​​​സി​​​ഡ​​​ബ്ല്യു​​​എ/​​​ക​​​ന്പ​​​നി സെ​​​ക്ര​​​ട്ട​​​റി

പ്രാ​​​യം: 01.08.2018 ന് 21 - 30 ​​​വ​​​യ​​​സ്. ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷ​​​വും എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ച് വ​​​ർ​​​ഷ​​​വും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് പ​​​ത്ത് വ​​​ർ​​​ഷ​​​വും ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.
ശ​​​ന്പ​​​ളം: 23700- 420200 രൂ​​​പ.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 600 രൂ​​​പ. എ​​​സ്‌​​​സി,എ​​​സ്ടി ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് 100 രൂ​​​പ.
ഓ​​​ൺ​​​ലൈ​​​ൻ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, അ​​​ഭി​​​മു​​​ഖം എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ മൂ​​​ന്നു മാ​​​സ​​​ത്തെ കോ​​​ഴ്സി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണം. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ 15,000 രൂ​​​പ സ്റ്റൈ​​​പ്പ​​​ൻ​​​ഡ് ല​​​ഭി​​​ക്കും. കോ​​​ഴ്സ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ്രൊ​​​ബേ​​​ഷ​​​ന​​​റി അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ നി​​​യ​​​മ​​​നം ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.vijayabank.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 27.