ജിഎസ്ടി പ്രാക്ടീഷണേഴ്‌സ് പരീക്ഷ ഒക്‌ടോബര്‍ 31-ന്
ഗു​ഡ്സ് ആ​ൻ​ഡ് സ​ർ​വീ​സ് ടാ​ക്സ് (ജി​എ​സ്ടി) ന​ട​പ്പാ​യ​തോ​ടെ ഇ​തു സം​ബ​ന്ധി​ച്ച ര​ജി​സ്ട്രേ​ഷ​നും റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യാ​നും ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങാ​നും പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രു​ടെ സേ​വ​നം അ​നി​വാ​ര്യ​മാ​യി. ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ നി​ശ്ചി​ത യോ​ഗ്യ​ത നേ​ട​ണ​മെ​ന്നും ജി​എ​സ്ടി നി​യ​മ​ത്തി​ൽ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി ഓ​ഫ് ക​സ്റ്റം​സ്, ഇ​ൻ​ഡ​യ​റ​ക്ട് ടാ​ക്സ​സ് ആ​ൻ​ഡ് ന​ർ​കോ​ട്ടി​ക്സി (എ​ൻ​എ​സി​ഐ​എ​ൻ) നാ​ണു രാ​ജ്യ​വ്യാ​പ​ക​മാ​യി പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നു​ള്ള ചു​മ​ത​ല. ഈ ​വ​ർ​ഷം ഡി​സം​ബ​ർ 31നു ​മു​ന്പ് ഈ ​പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്കു മാ​ത്ര​മേ ഗു​ഡ്സ് ആ​ൻ​ഡ് സ​ർ​വീ​സ​സ് ടാ​ക്സ് പ്രാ​ക്ടീ​ഷ​ണ​ർ (ജി​എ​സ്ടി​പി) ആ​യി എ​ന്‍‌​റോ​ൾ ചെ​യ്യാ​നാ​കൂ.​ പ​രീ​ക്ഷാ ന​ട​ത്തി​പ്പു സം​ബ​ന്ധി​ച്ച എ​ൻ​എ​സി​ഐ​എ​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു ക​ഴി​ഞ്ഞു. ഈ മാസം 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ. ഈ മാസം 31നാ​ണു പ​രീ​ക്ഷ. ന​വം​ബ​ർ അ​ഞ്ചി​നു ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും.

​രാ​ജ്യ വ്യാ​പ​ക​മാ​യി 33 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു പ​രീ​ക്ഷ. ഇ​തി​ൽ തി​രു​വ​ന​ന്ത​പു​രം മാ​ത്ര​മാ​ണു കേ​ര​ള​ത്തി​ൽ പ​രീ​ക്ഷാകേ​ന്ദ്ര​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബം​ഗ​ളൂ​രു, മൈ​സൂ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഒ​രാ​ൾ​ക്ക് മൂ​ന്നു സെ​ന്‍റ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാം.​ര​ണ്ട​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള​താ​ണു പ​രീ​ക്ഷ. മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് മാ​തൃ​ക​യി​ൽ 100 ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. 200 മാ​ർ​ക്കി​ൽ 100 മാ​ർ​ക്ക് നേ​ടി​യ​വ​രെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കും. നെ​ഗ​റ്റീ​വ് മാ​ർ​ക്കി​ല്ല. പ​രീ​ക്ഷ പൂ​ർ​ണ​മാ​യും കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത​മാ​ണ്.​ ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര, സം​സ്ഥാ​ന നി​യ​മ​ങ്ങ​ൾ, കാ​ലാ​കാ​ല​ങ്ങ​ളി​ൽ പു​റ​ത്തി​റ​ക്കു​ന്ന ഉ​ത്ത​ര​വു​ക​ളും വി​ജ്ഞാ​പ​ന​ങ്ങ​ളും എ​ല്ലാം പ​രീ​ക്ഷ​യു​ടെ സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.