ഗ്രാമീണ വികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തി രാജ് (എൻഐആർഡിപിആർ), ഹൈദരാബാദ് പ്രോജക്ട് മാനേജർ (അക്കൗണ്ട്സ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രോജക്ട് മാനേജർ (അക്കൗണ്ട്സ്): നാല് ഒഴിവ്.
യോഗ്യത: എംബിഎ (ഫിനാൻസ്)/ എംകോം/സിഎ അല്ലെങ്കിൽ ഐസിഡബ്ല്യുഎ (ഇന്റർ). ടാലി 9, എംഎസ് വേർഡ്, എക്സൽ എന്നിവ അറിഞ്ഞിരിക്കണം.
ശന്പളം: 40,000 രൂപ.
പ്രായം: 40 വയസ്.
അപേക്ഷിക്കേണ്ട വിധം: www.nird.org.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 24.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
സിഐഎസ്എഫില്‍ കോണ്‍സ്റ്റബിള്‍
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലേക്ക് കോണ്‍സ്റ്റബിള്‍/ട്രേഡ്സ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒഴിവുകള്‍ നിലവില്‍ താത്കാലികമാണെങ്കിലും സ്ഥിരപ്പെടാം.
ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
യോഗ്യത- എസ്എസ്എൽസി തത്തുല്യം. അപേക്ഷിക്കുന്ന ട്രേഡിൽ ഐടിഐ പരിശീലനം നേടിയവർക്ക് മുൻഗണന.
പ്രായം- 01.08.2018ന് 21നും 27നും മധ്യേ. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രായഇളവുണ്ട്. വിമുക്തഭടന്മാര്ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
ശമ്പളം- 5,200- 20,200 രൂപ. 2,000 രൂപ ഗ്രേഡ് പേ.
ശാരീരികയോഗ്യത- ഉയരം 167 സെമീ. നെഞ്ചളവ് 80-85 സെമീ. അപേക്ഷകര്‍ക്ക് കണ്ണട കൂടാതെ നല്ല കാഴ്ചശക്തി വേണം. വര്‍ണാന്ധത, കോങ്കണ്ണ്, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന പാദങ്ങള്‍ എന്നിവ പാടില്ല.
മൂന്ന് മിനിറ്റ് 15 സെക്കന്‍ഡ് കൊണ്ട് 800 മീറ്റര്‍ ഓട്ടം. 11 അടി ലോംഗ്ജംപ്, മൂന്നടി ആറിഞ്ച് ഹൈജംപ് എന്നിവയാണ് ശാരീരിക ക്ഷമതാ പരിശോധനയിലുണ്ടാകുക. ഇതില്‍ വിജയിക്കുന്ന വരെ എഴുത്തുപരീക്ഷയ്ക്കും ട്രേഡ് ടെസ്റ്റിനും ക്ഷണിക്കും.
ട്രേഡ് ടെസ്റ്റില്‍ വിജയിക്കുന്നവരെ മാത്രമേ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കൂ.
അപേക്ഷിക്കേണ്ട വിധം-www.cisf.gov.in എന്ന വെബ്സൈറ്റില്‍ വിജ്ഞാപനം പ്രസി ദ്ധീകരിക്കും.തസ്തിക, ഒഴിവ്, യോഗ്യത എന്നിവ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക.
ഐടിബിപിയിൽ കോണ്‍സ്റ്റബിൾ
ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ഐടിബിപി) കോണ്‍സ്റ്റബിൾ (അനിമൽ ട്രാൻസ്പോർട്ട്) തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോണ്‍സ്റ്റബിൾ (അനിമൽ ട്രാൻസ്പോർട്ട്): 85.
പ്രായം: 18- 25 വയസ്.
യോഗ്യത: പത്താംക്ലാസ്.
അപേക്ഷാ ഫീസ്: 100 രൂപ.
അപേക്ഷിക്കേണ്ട വിധം:www.recruitment.itbpolice.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13.