ഗവേഷണത്തിന് അടിത്തറയിടാന്‍
ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ൽ രാ​ജ്യ​ത്തെ മു​ൻ​നി​ര സ്ഥാ​പ​ന​മാ​ണ് ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫ​ണ്ട​മെ​ന്‍റ​ൽ റി​സ​ർ​ച്ച് (ടി​ഐ​എ​ഫ്ആ​ർ). ലോ​ക​ത്തി​ലെ​ത​ന്നെ ഒ​രു മി​ക​ച്ച ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​ണ് ഇ​ത് .

ടി​ഐ​എ​ഫ്ആ​റി​ന്‍റെ തു​ട​ക്കം ഭാ​ര​ത​ത്തി​ന്‍റെ അ​ണു​ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​ന്‍റെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡോ. ​ഹോ​മി ജെ. ​ഭാ​ഭ 1943 ൽ ​വ്യ​വ​സാ​യ പ്ര​മു​ഖ​നാ​യ ജെ.​ആ​ർ.​ഡി. ടാ​റ്റ​യ്ക്ക് എ​ഴു​തി​യ ഒ​രു എ​ഴു​ത്തി​ൽ നി​ന്നാ​ണ്. അ​ടി​സ്ഥാ​ന ശാ​സ്ത്ര​ത്തി​ൽ ഒ​രു സ്ഥാ​പ​നം (ഒ​രു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്) തു​ട​ങ്ങാ​നു​ള്ള അ​ഭ്യ​ർ​ഥ​ന​യാ​യി​രു​ന്നു ഈ ​എ​ഴു​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സ​ർ ദൊ​റാ​ബ്ജി ടാ​റ്റാ ട്ര​സ്റ്റി​ന്‍റെ ചെ​യ​ർ​മാ​ന് ഈ ​പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കാ​ൻ ജെ.​ആ​ർ.​ഡി ടാ​റ്റാ നി​ർ​ദേ​ശി​ച്ചു. പ്ര​സ്തു​ത ട്ര​സ്റ്റി​ന്‍റെ​യും ബോം​ബെ പ്ര​സി​ഡ​ൻ​സി ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ​യും ധ​ന സ​ഹാ​യ​ത്തോ​ടെ 1945 ജൂ​ണ്‍ ഒ​ന്നി​ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ടി​ഐ​എ​ഫ്ആ​റി​ൽ ഗ​വേ​ഷ​ണ​ത്തി​ന് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത് പ്ര​വേ​ശ​ന പ​രീ​ക്ഷ വ​ഴി​യാ​ണ്. ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സി​ന്‍റെ പ​രീ​ക്ഷ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ് ആ​ണ് ന​ട​ത്തു​ന്ന​ത്. ബാ​ക്കി വി​ഷ​യ​ങ്ങ​ളി​ൽ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് ടി​ഐ​എ​ഫ്ആ​ർ ത​ന്നെ​യാ​ണ്. പ​ല വി​ഷ​യ​ങ്ങ​ളി​ലും പ​രീ​ക്ഷ​യെ​ഴു​താം. അ​വ​യ്ക്കൊ​ക്കെ പ്ര​ത്യേ​കം അ​പേ​ക്ഷ ന​ൽ​കു​ക​യും വേ​ണം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​വ​ർ ഒ​രു ഇ​ന്‍റ​ർ​വ്യൂ​വി​ന് സ​ന്നി​ഹി​ത​രാ​ക​ണം. ബി​എ​സ്‌​സി പാ​സാ​യ​വ​ർ​ക്കാ​യി ആ​റു വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​മു​ണ്ട്. ഇ​തു​കൂ​ടാ​തെ ഗേ​റ്റ്, നെ​റ്റ്, ജെ​സ്റ്റ് (ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് സ്ക്രീ​നിം​ഗ് ടെ​സ്റ്റ്) പ​രീ​ക്ഷ​ക​ൾ പാ​സാ​യ​വ​രെ​യും അ​ഭി​മു​ഖം ന​ട​ത്തി പ്ര​വേ​ശ​നം ന​ൽ​കു​ക​യും ചെ​യ്യും. ഹോ​മി​ഭാ​ഭാ സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് എ​ഡ്യു​ക്കേ​ഷ​നി​ൽ പ്ര​ത്യേ​ക പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണ് ന​ട​ത്തു​ന്ന​ത്.

ഗ്രാ​ജ്വേ​റ്റ് സ്കൂ​ൾ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ്

രാ​ജ്യ​ത്തെ മു​ൻ​നി​ര ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫ​ണ്ട​മെ​ന്‍റ​ൽ റി​സ​ർ​ച്ച് പി​എ​ച്ച്ഡി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി, പി​എ​ച്ച്ഡി, എം​എ​സ്‌​സി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​നു പ്ര​വേ​ശ​ന പ​രീ​ക്ഷ (ഗ്രാ​ജ്വേ​റ്റ് സ്കൂ​ൾ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ്-​ജി​എ​സ്) ന​ട​ത്തു​ന്നു. ഡി​സം​ബ​ർ ഒ​മ്പ​തി​നു ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു കൊ​ച്ചി പ​രീ​ക്ഷാ കേ​ന്ദ്ര​മാ​ണ്. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 12. ജ​നു​വ​രി 10നു ​പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ക്കും. അ​പേ​ക്ഷാ ഫീ​സ് ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് 900 രൂ​പ. പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് 300 രൂ​പ.

കോ​ഴ്സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും

മാ​ത്ത​മാ​റ്റി​ക്സ്: സ്കൂ​ൾ ഓ​ഫ് മാ​ത്ത​മാ​റ്റി​ക്സ്, ടി​എ​ഫ്ആ​ർ​ഐ, മും​ബൈ മാ​ത്ത​മാ​റ്റി​ക്സ് പി​എ​ച്ച്ഡി. സെ​ന്‍റ​ർ ഫോ​ർ ആ​പ്ലി​ക്ക​ബി​ൾ മാ​ത്ത​മാ​റ്റി​ക്സ്, ബം​ഗ​ളൂ​രു, ആ​പ്ലി​ക്ക​ബി​ൾ മാ​ത്ത​മാ​റ്റി​ക്സി​ൽ പി​എ​ച്ച്ഡി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​എ​ച്ച്ഡി. www.mat h.tifr.res.in, math.tifrbng.res.in, www.icts.res.in.

ഫി​സി​ക്സ്: ടി​എ​ഫ്ആ​ർ​ഐ, മും​ബൈ കാ​മ്പ​സി​ലു​ള്ള ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് അ​സ്ട്രോ​ണ​മി ആ​ൻ​ഡ് അ​സ്ട്രോ ഫി​സി​ക്സ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ക​ണ്ട​ൻ​സ്ഡ് മാ​റ്റ​ർ ഫി​സി​ക്സ് ആ​ൻ​ഡ് മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹൈ ​എ​ന​ർ​ജി ഫി​സി​ക്സ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ന്യൂ​ക്ലി​യ​ർ ആ​ൻ​ഡ് അ​റ്റോ​മി​ക് ഫി​സിക്സ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് തി​യ​റ​റ്റി​ക്ക​ൽ ഫി​സി​ക്സ്. പൂ​ന​യി​ലെ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ റേ​ഡി​യോ അ​സ്ട്രോ​ഫി​സി​ക്സ്, ഹൈ​ദ​രാ​ബാ​ദി​ലെ ടി​ഐ​എ​ഫ്ആ​ർ സെ​ന്‍റ​ർ ഫോ​ർ ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി സ​യ​ൻ​സ​സ്, ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ തി​യ​റ​റ്റി​ക്ക​ൽ സ​യ​ൻ​സ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പി​എ​ച്ച്ഡി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​എ​ച്ച്ഡി. ഫി​സി​ക്സി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് ഇ​ന്ത്യാ ബേ​സ്ഡ് ന്യു​ട്രീ​നോ ഒ​ബ്സ​ർ​വേ​റ്റ​റി​യി​ൽ ഗ്രാ​ജ്വേ​റ്റ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യും. താ​ത്പ​ര്യ​മു​ള്ള​വ​ർ ഇ​തു സം​ബ​ന്ധി​ച്ച ഓ​പ്ഷ​ൻ അ​പ്ലി​ക്കേ​ഷ​ഷ​നി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. www.tifr.res.in/sbp, ncra.tifr.res.in, www.tifrh.res.in, www.icts.res.in, www.ino.tif r.res.in.

കെ​മി​സ്ട്രി: ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് ടി​ഐ​എ​ഫ്ആ​ർ മും​ബൈ. ഹൈ​ദ​രാ​ബാ​ദി​ലെ ടി​ഐ​എ​ഫ്ആ​ർ സെ​ന്‍റ​ർ ഫോ​ർ ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി സ​യ​ൻ​സ​സ്. പി​എ​ച്ച്ഡി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​എ​ച്ച്ഡി. www.tifr.res.in/dcs, www.tif rh.res.in.

ബ​യോ​ള​ജി: ടി​ഐ​എ​ഫ്ആ​ർ മും​ബൈ​യി​ലു​ള്ള ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, ഹൈ​ദ​രാ​ബാ​ദി​ലെ ടി​ഐ​എ​ഫ്ആ​ർ സെ​ന്‍റ​ർ ഫോ​ർ ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി സ​യ​ൻ​സ​സ്. ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സി​ലാ​ണ് എം​എ​സ്‌​സി പ്രോ​ഗ്രാം. www.tifr.res.in/dbs, www.ncbs.res.in, www.tifrh.res.in.

കം​പ്യൂ​ട്ടർ ആ​ൻ​ഡ് സി​സ്റ്റം​സ് സ​യ​ൻ​സ്: ടി​ഐ​എ​ഫ്ആ​ർ മും​ബൈ​യി​ലെ സ്കൂ​ൾ ടെ​ക്നോ​ള​ജി ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സ്. പി​എ​ച്ച്ഡി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​എ​ച്ച്ഡി. http://www.tcs.tifr.res.in.
സ​യ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ: ഹോ​മി ഭാ​ഭാ സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ, മും​ബൈ. പി​എ​ച്ച്ഡി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​എ​ച്ച്ഡി. www.hbcse.tifr.res.in.

അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് അ​ത​തു സ്ഥാ​പ​ന​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.