വിവിധ കന്റോൺമെന്റിനും മിലിട്ടറി സ്റ്റേഷനും കീഴിലുള്ള 137 ആർമി പബ്ലിക് സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എണ്ണായിരത്തോളം ഒഴിവുകളുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് ഒഴിവ്. ഓൺലൈൻ മുഖേന അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 24.
ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ജോഗ്രഫി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്, സൈക്കോളജി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് ഇൻഫർമാറ്റിക്സ്, ഹോം സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷങ്ങളിൽ പിജിടി ഒഴിവ്. യോഗ്യത: അപേക്ഷിക്കുന്ന വിഷയത്തിൽ ബിരുദാനന്തരബിരുദവും ബിഎഡും.
ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ടിജിടി ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബിഎഡും.
പ്രായം: 2019 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കി 40 വയസ്. പ്രവൃത്തിപരിചയമുള്ളവർക്ക് 57 വയസ്.
അപേക്ഷാ ഫീസ്: 500 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് മുഖേന ഓൺലൈനായി ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
അപേക്ഷിക്കേണ്ട വിധം: www.aspcb.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 24. കൂടുതൽ വിവരങ്ങൾക്ക് www.awesindia.com.