ഇഗ്‌നോയില്‍ എംബിഎ, ബിഎഡ്
ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ബിഎ​ഡ് , എം​ബി​എ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്രവേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.എം​ബി​എ, ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്‍റ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്‍റ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഫി​നാ​ൻ​ഷ​ൽ മാ​നേ​ജ്മെ​ന്‍റ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ്മെ​ന്‍റ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്മെ​ന്‍റ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഫി​നാ​ൻ​ഷ​ൽ മാ​ർ​ക്ക​റ്റ് പ്രാ​ക്ടീ​സ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​നാ​ണ് ഓ​പ്പ​ണ്‍​മാ​റ്റ് ന​ട​ത്തു​ന്ന​ത്.

50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്കും മാ​നേ​ജീ​രി​യ​ർ, സൂ​പ്പ​ർ​വൈ​സ​റി കാ​റ്റ​ഗ​റി ത​സ്തി​ക​ക​ളി​ൽ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ർ​ക്കും 45 ശ​ത​മാ​നം മാ​ർ​ക്കു മ​തി.​പ്ര​ഫ​ഷ​ണ​ൽ ബി​രു​ദം ഉ​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ഴു​താ​തെ ഹ്യൂ​മ​ൻ റി​സോ​ഴ്​സ് മാ​നേ​ജ്മെന്‍റ്, ഫി​നാ​ൻ​ഷ​ൽ മാ​നേ​ജ്മെ​ന്‍റ്, ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ്മെ​ന്‍റ്, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്മെ​ന്‍റ്, ഫി​നാ​ൻ​ഷ​ൽ മാ​ർ​ക്ക​റ്റിം​ഗ് പ്രാ​ക്ടീ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സ്പെ​ഷ​ലൈ​സേ​ഷ​ൻ പി​ജി ഡി​പ്ലോ​മ​യ്ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഡി​പ്ലോ​മ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ഓ​പ്പ​ൺ മാ​റ്റ് എ​ൻ​ട്ര​ൻ​സ് എ​ഴു​തി പൂ​ർ​ത്തി​യാ​ക്കി​യ കോ​ഴ്സു​ക​ളു​ടെ ക്രെ​ഡി​റ്റ് ട്രാ​ൻ​സ്ഫ​ർ ചെ​യ്തു​കൊ​ണ്ട് എബിഎ​ക്കു ചേ​രാം.

റി​സ​ർ​വേ​ഷ​ൻ വി​ഭാ​ഗ​ക്കാ​ർ​ക്ക് കേ​ന്ദ്ര ഗ​വൺമെന്‍റ് അ​നു​ശാ​സി​ക്കു​ന്ന അ​ഞ്ചു ശ​ത​മാ​നം മാ​ർ​ക്കി​ള​വി​ന് അ​ർ​ഹ​ത​യു​ണ്ട് .

50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​മോ ബി​രു​ദാ​നന്ത​ര ബി​രു​ദ​മോ അ​ല്ലെ​ങ്കി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ടെ​ക്നി​ക്ക​ൽ ബി​രു​ദ​മു​ള്ള എ​ലി​മെ​ന്‍റ​റി അ​ധ്യാ​പ​ക​ർ​ക്കും അം​ഗീ​കൃ​ത റെ​ഗു​ല​ർ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മു​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ക്കും ബി​എ​ഡ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ താ​ഴെ കാ​ണു​ന്ന ലി​ങ്ക് മു​ഖേ​ന സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ് .

ബി​എ​ഡ്: https://onlineadmission.ignou.ac.in/entrancebed.
എം​ബി​എ: https://onlineadmission.ignou.ac.in/entranceopenmat.
അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 15 . പ്ര​വേ​ശ​ന പ​രീ​ക്ഷ ഡി​സം​ബ​ർ 15ന്. ​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.ignou.ac.in. വി​ലാ​സ​ം. ഇ​ഗ്നോ മേ​ഖ​ലാ കേ​ന്ദ്രം, രാ​ജ​ധാ​നി കോം​പ്ല​ക്സ്, കി​ള്ളി​പ്പാ​ലം, ക​ര​മ​ന പി. ​ഓ, തി​രു​വ​ന്ത​പു​രം , ഫോ​ൺ : 0471 2344120, 9447044132.