സാർക്ക് രാജ്യങ്ങളുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി (എസ്എയു) പ്രഫസർ, അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രഫസർ: രണ്ട് ഒഴിവ്. (കംപ്യൂട്ടർ സയൻസ്: ഒന്ന്, ലീഗൽ സ്റ്റഡീസ്: ഒന്ന്)
അസിസ്റ്റന്റ് പ്രഫസർ: ഒന്ന് (ഇക്കണോമിക്സ്)
ഡയറക്ടർ(അഡ്മിഷൻ ആൻഡ് എക്സാമിനേഷൻ): ഒന്ന്.
സീനിയർ അസിസ്റ്റന്റ്: രണ്ട്.
ഫാക്കൽറ്റി അസിസ്റ്റന്റ്: രണ്ട്
അസിസ്റ്റന്റ്: മൂന്ന്.
പേഴ്സണൽ സെക്രട്ടറി: രണ്ട്
റിസപ്ഷനിസ്റ്റ്: ഒന്ന്
അപേക്ഷാ ഫീസ്: 1,300 രൂപ (18 ഡോളർ). നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയുടെ പേരിൽ ഡൽഹിയിൽ മാറാവുന്ന ഡിഡിയായി ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.sau.in എന്ന യൂണിവേഴ്സിറ്റി വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോമിന്റെ മാതൃക ഡൗൺലോഡ് ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷകൾ അയയ്ക്കേണ്ട വിലാസവും വിശദവിവരവും വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 14.