സി​​​​ഐ​​​​എ​​​​സ്എ​​​​ഫി​​​​ൽ 519 സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ
സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്സി​​​​ൽ (സി​​​​ഐ​​​​എ​​​​സ്എ​​​​ഫി​​​​ൽ) സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ത​​​​സ്തി​​​​​​​​ക​​​​യി​​​​ൽ 519 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഡി​​​​സം​​​​ബ​​​​ർ 15 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

സ​​​​ബ്-​​​​ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ- 519 ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല/​​​​കോ​​​​ള​​​​ജ് എ​​​​ന്നി​​​​വ​​​​യി​​​​ൽ ബി​​​​രു​​​​ദം.
ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത: ഉ​​​​​യ​​​​​രം- കു​​​​​റ​​​​​ഞ്ഞ​​​​​ത് 157 സെ.​​​​​മീ., നെ​​​​​ഞ്ച​​​​​ള​​​​​വ്- ആ​​​​​നു​​​​​പാ​​​​​തി​​​​​കം, കു​​​​​റ​​​​​ഞ്ഞ​​​​​ത് അ​​​​​ഞ്ചു സെ.​​​​​മീ. വി​​​​​കാ​​​​​സം. തൂ​​​​​ക്കം ഉ​​​​​യ​​​​​ര​​​​​ത്തി​​​​​നും പ്രാ​​​​​യ​​​​​ത്തി​​​​​നും ആ​​​​​നു​​​​​പാ​​​​​തി​​​​​കം.

കാ​​​​​ഴ്ച​​​​​ശ​​​​​ക്തി: 6/24 (Good Eye). 6/24 (Bad Eye). സാ​​​​​ധാ​​​​​ര​​​​​ണ കേ​​​​​ൾ​​​​​വി​​​​​ശ​​​​​ക്തി​​​​​യും ആ​​​​​രോ​​​​​ഗ്യ​​​​​മു​​​​​ള്ള പ​​​​​ല്ലു​​​​​ക​​​​​ളും ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. അം​​​​​ഗ​​​​​വൈ​​​​​ക​​​​​ല്യ​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​ക​​​​​രു​​​​​ത്.
പ്രാ​​​​യം: 2018 ഒാ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നി​​​​ന് 35 വ​​​​യ​​​​സ്.

എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ‍ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ, ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​യും ബ​​​​ന്ധ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ളും സോ​​​​ണ​​​​ൽ ഡി​​​​ഐ​​​​ജി ഓ​​​​ഫീ​​​​സി​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക. കേ​​​​ര​​​​ള​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ചെ​​​​ന്നൈ സോ​​​​ണി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ww w.cisf.gov.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.