കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ കൊച്ചിൻ റിഫൈനറിയിൽ ട്രെയിനിമാരുടെ 147 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്റ്റ്, ഓപ്പറേറ്റർ, ജനറൽ വർക്ക്മാൻ എന്നീ വിഭാഗങ്ങളിലാണ് അവസരം.
കെമിസ്റ്റ് ട്രെയിനി- 13
യോഗ്യത: അറുപതു ശതമാനം മാർക്കോടെ കെമിസ്ട്രിയിൽ എംഎസ്സി. അനലറ്റിക്കൽ കെമിസ്ട്രിയിലുള്ള യോഗ്യതയ്ക്ക് മുൻഗണന.
ഓപ്പറേറ്റർ ട്രെയിനി- 12
യോഗ്യത: കെമിക്കൽ എൻജിനിയറിംഗ്/ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
ജനറൽ വർക്ക്മാൻ ട്രെയിനി: 122 (കെമിക്കൽ 63, മെക്കാനിക്കൽ 32, ഇലക്ട്രിക്കൽ 10, ഇൻസ്ട്രുമെന്റേഷൻ 17)
യോഗ്യത: എൻജിനിയറിംഗ്/ടെക്നോളജിയിൽ 60 ശതമാനം മാർക്കോടെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
പ്രായം: 2018 ഒക്ടോബർ ഒന്നിന് 18- 30 വയസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഒഴിവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: ഡിപ്ലോമ/യോഗ്യതാ പരീക്ഷയുടെ മാർക്ക് അടിസ്ഥാനപരമായി ചുരുക്കപ്പട്ടിക തയാറാക്കും. പട്ടികയിൽ ഉൾപ്പെടുന്നവർക്ക് എഴുത്തുപരീക്ഷ നടത്തും. എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവർക്ക് സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും.
അപേക്ഷ: www.bhara tpetroleum.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 26.
കൂടുതൽ വിവരങ്ങൾക്ക് www.bharatpetroleum.com വെബ്സൈറ്റ് സന്ദർശിക്കുക.