കാർഷിക ഗവേഷണത്തിലും പരിശീലനത്തിലും മാനേജ്മെന്റ് വൈദഗ്ധ്യം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇന്ത്യ കൗണ്‍സിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐസിഎർ) ഹൈദരാബാദ് ആസ്ഥാനമായി ആരംഭിച്ചതാണ് നാഷണൽ അക്കാഡമി ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് മാനേജ്മെന്റ് (എൻഎഎആർഎം).
യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദുമായി സഹകരിച്ച് എൻഎഎആർഎം വിദൂര വിദ്യാഭ്യാസ മാതൃകയിൽ നടത്തുന്ന എഡ്യൂക്കേഷണൽ ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ബിരുദാന്തര ബിരുദമോ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം. 300 രൂപയാണ് അപേക്ഷാ ഫീസ്. 25000 രൂപയാണ് കോഴ്സ് ഫീസ്. രണ്ടു സെമസ്റ്ററാണു കോഴ്സിന്റെ കാലാവധി. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 30.