സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിലേക്ക് കായിക താരങ്ങളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 359 ഒഴിവുകളാണുള്ളത്. ഹെഡ് കോണ്‍സ്റ്റബിൾ, കോണ്‍സ്റ്റബിൾ ജനറൽ ഡ്യൂട്ടി തസ്തികകളിലാണ് അവസരം.
ഹോക്കി, ഫുട്ബോൾ, റോവിംഗ്, കബഡി, ആർച്ചറി, അത്ലറ്റിക്സ്, വെയ്റ്റ്ഫ്റ്റിംഗ്, ഗുസ്തി, ജൂഡോ, ബോക്സിംഗ്, നീന്തൽ, വോളിബോൾ, തൈക്കോണ്ടോ, ബാസ്കറ്റ് ബോൾ, ഹാൻഡ് ബോൾ, ഷൂട്ടിംഗ്, ജിംനാസ്റ്റിക്, കരാട്ടെ, ബോഡി ബിൽഡിംഗ്, ബാഡ്മിന്റണ്‍ എന്നിവയിൽ കഴിവു തെളിയിച്ചവർക്കാണ് അവസരം.
വിദ്യാഭ്യാസ യോഗ്യത: ഹെഡ്കോണ്‍സ്റ്റബിൾ തസ്തികയ്ക്ക് പ്ലസ്ടു. കോണ്‍സ്റ്റബിൾ തസ്തികയ്ക്ക് പത്താംക്ലാസ്.
കായിക യോഗ്യത: ജൂണിയർ, സീനിയർ തലത്തിൽ ദേശീയ ഗെയിംഗ്, ദേശീയ ചാന്പ്യൻഷിപ്പ്, ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി, ഫെഡറേഷൻ മത്സരത്തിൽ വ്യക്തിഗത മെഡൽ.
ശന്പളം: ഹെഡ് കോണ്‍സ്റ്റബിൾ: 25,500- 81,100 രൂപ.
കോണ്‍സ്റ്റബിൾ: 21,700- 69,100 രൂപ.
അപേക്ഷാഫീസ്: 100 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13.
കൂടുതൽ വിവരങ്ങൾക്ക്: www.crpf.gov.in.