സെ​ൻ​ട്ര​ൽ കോ​ൾ​ഫീ​ൽ​ഡ്സി​ൽ സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്
കോ​ൾ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ അ​നു​ബ​ന്ധ​സ്ഥാ​പ​ന​മാ​യ സെ​ൻ​ട്ര​ൽ കോ​ൾ​ഫീ​ൽ​ഡ്സി​ലേ​ക്ക് വി​വി​ധ ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഡ്രൈ​വ് ആ​യ​തി​നാ​ൽ എ​സ്‌സി,എ​സ്ടി, ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് മാ​ത്രം അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ആ​കെ 305 ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്. എ​ഴു​ത്തു​പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. വിജ്ഞാപനം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീ കരിക്കും.

അ​സി​സ്റ്റ​ന്‍റ്് ഫോ​ർ​മാ​ൻ (ഇ​ല​ക്‌ട്രിക്ക​ൽ)
യോ​ഗ്യ​ത- മൂ​ന്നു​വ​ർ​ഷ​ത്തെ ഇ​ല​ക്‌ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ. ഖ​നി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ഇ​ല​ക്‌്ട്രിക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ​ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്.

ഇ.​പി. ഇ​ല​ക്‌ട്രീഷ്യ​ൻ (എ​സ്ക​വേ​ഷ​ൻ)/​ടെ​ക്നീ​ഷൻ
യോ​ഗ്യ​ത- ഇ​ലക്‌്ട്രീഷ്യ​ൻ ട്രേ​ഡി​ൽ ഐ​ഇ അം​ഗീ​കാ​ര​മു​ള്ള ഐ​ടി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റ്. അ​പ്ര​ന്‍റീ​സ്ഷി​പ്പ് പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം.

ഇ​ല​ക്‌്ട്രീഷ്യ​ൻ (നോ​ണ്‍-​എ​സ്ക​വേ​ഷ​ൻ)/ ടെ​ക്നീ​ഷൻ
യോ​ഗ്യ​ത- ഇ​ല​ക്‌ട്രീ​ഷ്യ​ൻ ട്രേ​ഡി​ൽ ഐ​ടി​ഐ ഖ​നി​ക​ളി​ൽ ഇ​ല​ക്്ട്രിക്ക​ൽ ജോ​ലി ചെ​യ്യാ​നു​ള്ള എ​ൽ​ടി പെ​ർ​മി​റ്റ്, അ​പ്ര​ന്‍റീ​സ്ഷി​പ്പ് പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.centralcoalfields.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള വി​ജ്ഞാ​പ​നം വാ​യി​ച്ചു മ​ന​സി​ലാ​ക്കി​യ ശേ​ഷം ഇ​തേ വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നായി അപേക്ഷിക്കാം.