വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ൾ​ക്കു വ​ന്പ​ൻ പു​ര​സ്കാ​ര​ങ്ങ​ൾ
വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ൾ​ക്കു വ​ന്പ​ൻ പു​ര​സ്കാ​ര​ങ്ങ​ളു​മാ​യി കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സ​ർ​ച്ച് (സി​എ​സ്ഐ​ആ​ർ). ശ്ര​മി​ച്ചാ​ൽ ഒ​രു ല​ക്ഷം രൂ​പ​യു​ടെ ഒ​ന്നാം സ​മ്മാ​നം നി​ങ്ങ​ൾ​ക്കു സ്വ​ന്തം. കൂ​ടാ​തെ അ​ര ല​ക്ഷം രൂ​പ​യു​ടെ ര​ണ്ട് ര​ണ്ടാം സമ്മാ​ന​ങ്ങ​ളും മു​പ്പ​തി​നാ​യി​രം രൂ​പാ വീ​ത​മു​ള്ള മൂ​ന്നു മൂ​ന്നാം സമ്മാന​ങ്ങ​ളും ഇ​രു​പ​തി​നാ​യി​രം രൂപയുടെ നാ​ല് നാ​ലാം സ​മ്മാ​ന​ങ്ങ​ളും പ​തി​നാ​യി​രം രൂ​പ​യു​ടെ അ​ഞ്ച് അ​ഞ്ചാം സ​മ്മാ​ന​ങ്ങ​ളും വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്നു.

സ്കൂ​ൾ കു​ട്ടി​ക​ളി​ൽ നൂ​ത​നാ​ശ​യ​ങ്ങ​ൾ വ​ള​ർ​ത്തു​ക​യും ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ​വു​മാ​യി ബന്ധപ്പെട്ട വി​ഷ​യ​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യം വ​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ നൂ​ത​നാ​ശ​യ​ങ്ങ​ൾ 5000 വാ​ക്കി​ൽ ക​വി​യാ​തെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ക മാ​ത്ര​മേ വേ​ണ്ടു. 2109 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.​വി​ദ്യാ​ർ​ഥി​ക്കു മാ​ത്ര​മാ​യോ ഒ​രു ഗ്രൂ​പ്പാ​യോ അ​പേ​ക്ഷി​ക്കാം.​

ഇ​തി​ൽ നി​ന്നും ഷോ​ർട്ട് ലി​സ്റ്റ് ചെ​യ്യു​ന്ന 50 കു​ട്ടി​ക​ളെ ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് ക്ഷ​ണി​ക്കും. ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെട്ട മേ​ഖ​ല​ക​ളി​ൽ ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ വി​ദ​ഗ്ധ​ർ ക്ലാ​സ് എ​ടു​ക്കും. ഇ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 50 പേ​രി​ൽ നി​ന്നാ​ണ് അ​ന്തി​മ തെ​ര​ഞ്ഞെ​ടു​പ്പ്. മാ​ർ​ച്ച് 31ന​കം ആ​ശ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം. ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച ശേ​ഷം അ​തിന്‍റെ പ്രി​ന്‍റൗട്ട്അ​യ​ച്ചു കൊ​ടു​ക്ക​ണം.