ചായ രുചിച്ച് ഒരു കരിയർ
തേ​യി​ല വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെട്ടു മി​ക​ച്ച തൊ​ഴി​ല​വ​സ​രം ന​ൽ​കു​ന്ന ടീ ​ടേ​സ്റ്റിം​ഗ്, മാ​ർ​ക്ക​റ്റിം​ഗ് മേ​ഖ​ല​ക​ളി​ൽ നൈ​പു​ണ്യം നേ​ടു​ന്ന​തി​നു ടീ ​ടേ​സ്റ്റിം​ഗ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്. ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാന്‍റേഷ​ൻ മാ​നേ​ജ്മെ​ന്‍റ് ആ​ണു ടീ ​ബോ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​ഫ​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഓ​ണ്‍ ടീ ​ടേ​സ്റ്റിം​ഗ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്.

തേ​യി​ല വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെട്ട ആ​ധു​നി​ക പ്ര​വ​ണ​ത​ക​ൾ, മാ​നേ​ജ്മെ​ന്‍റ് ്, മാ​ർ​ക്ക​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ടെ​ക്നി​ക്ക്സ്, പ്രാ​ക്ടീ​സ​സ് ഓ​ഫ് ടീ ​ടേ​സ്റ്റിം​ഗ് സ്കി​ൽ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​മു​ള്ള മി​ക​ച്ച പ്ര​ഫ​ഷ​ണ​ലു​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണു കോ​ഴ്സി​ന്‍റെ ല​ക്ഷ്യം. ടീ ​ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം ഉ​ള്ള​താ​ണു കോ​ഴ്സ്. ഈ ​മേ​ഖ​ല​യി​ലെ പ​രി​ച​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണു പ​രി​ശീ​ല​നം. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​മു​ള്ള​വ​ർ​ക്കും ന​ല്ല ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​നം ഉ​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 45 ദി​വ​സ​ത്തെ കോ​ഴ്സ് മേ​യ് 20ന് ​ആ​രം​ഭി​ക്കും. 75,000 രൂ​പ​യാ​ണു കോ​ഴ്സ് ഫീ​സ്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പേ​രി​ൽ ബം​ഗ​ളൂ​രു​വി​ൽ മാ​റാ​വു​ന്ന 1000 രൂ​പ​യു​ടെ ഡി​ഡി (പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്കും വി​ക​ലാം​ഗ​ർ​ക്കും 500 രൂ​പ) സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ൽ അ​പേ​ക്ഷാ​ഫോം ല​ഭി​ക്കും. ഏ​പ്രി​ൽ 12 ന​കം അ​പേ​ക്ഷി​ക്ക​ണം.

സൈ​ക്കോ​മെ​ട്രി​ക്,ബ്ലൈ​ൻ​ഡ് ടെ​സ്റ്റ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മേ​ൽ വി​ലാ​സം: അ​ഡ്മി​ഷ​ൻ ഓ​ഫീ​സ​ർ, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് പ്ലാ​ന്‍റേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ്, ജ്ഞാ​ന ഭാ​ര​തി കാ​ന്പ​സ്, മ​ല​ത​ല്ലി​പി​ഒ, ബം​ഗ​ളൂ​രു-560056. വെ​ബ്സൈ​റ്റ്: www. iipmb.edu.in. ഫോ​ണ്‍: +918023217806 , 23211716.