സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്്ഇ) സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് 2019ന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്കൂളുകളിൽ ഒന്നു മുതൽ എട്ടുവരെ പഠിപ്പിക്കുന്നതിന് ഈ പരീക്ഷ പാസായിരിക്കണം. 2019 മാർച്ച് അഞ്ചുവരെ അപേക്ഷിക്കാം.
യോഗ്യതകൾ:
പ്രൈമറി അധ്യാപകർ (ഒന്നു മുതൽ അഞ്ചുവരെ): പ്ലസ്ടു, രണ്ടു വർഷത്തെ എലിമെന്ററി എഡ്യൂക്കേഷൻ ഡിപ്ലോമ. അല്ലെങ്കിൽ ബിഎഡ്.
എലിമെന്ററി അധ്യാപകർ (ആറു മുതൽ എട്ട് വരെ): ബിരുദവും എലിമെന്ററി എഡ്യൂക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ ബിഎഡ്.
അപേക്ഷാ ഫീസ്: ജനറൽ ഒബിസി വിഭാഗക്കാർക്ക് ഒരു പേപ്പറിന് 700 രൂപ. രണ്ടു പേപ്പറിനും 1200 രൂപ.
എസ്്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് ഒരു പേപ്പറിന് 350 രൂപ. രണ്ടു പേപ്പറിനും 600 രൂപ.
ചെലാൻ ഉപയോഗിച്ചും ഓലൈൻ ആയും ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ഫീസ് അടയ്ക്കാം. www.ctte.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.