കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സ്: ഉയരങ്ങളിലെത്താന്‍
കോ​ർ​പ​റേ​റ്റ് മേ​ഖ​ല​യി​ൽ ക​ന്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നേ​ർ​വ​ഴി​യി​ലൂ​ടെ ന​ട​ത്തു​ന്ന​തി​നു ക​ന്പ​നി സെ​ക്ര​ട്ടറിയു​ടെ പ​ങ്ക് അ​തി​പ്ര​ധാ​ന​മാ​ണ്. ഡ​യ​റ​ക്ട​ർ ബോ​ർ​ഡും ഓ​ഹ​രി ഉ​ട​മ​ക​ളും തമ്മിലു​ള്ള ഇ​ണ​ക്കു​ക​ണ്ണി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക മാ​ത്ര​മ​ല്ല ക​ന്പ​നി​യു​ടെ ന​ട​ത്തി​പ്പു സം​ബ​ന്ധി​ച്ച ഉ​പ​ദേ​ശം കൊ​ടു​ക്കു​ന്ന​തും ക​ന്പ​നി സെ​ക്രട്ട​റി​യു​ടെ ചു​മ​ത​ല​യാ​ണ്. ഇ​വ​രാ​ണ് ക​ന്പ​നി നി​യ​മ​ത്തി​ന്‍റെ ഉ​പ​ദേ​ശ​ക​രും മൂ​ല​ധ​ന​വി​ദ​ഗ്ധ​രും. ഷെ​യ​ർ മാ​ർ​ക്ക​റ്റ് കാ​ര്യ​ങ്ങ​ളി​ലെ ഉ​പ​ദേ​ശ​ക​രും ഇ​വ​ർ ത​ന്നെ​യാ​ണ്.

ഏ​തൊ​രു ക​ന്പ​നി​ക​ളു​ടേ​യും പെ​യ്ഡ് അ​പ് ഷെ​യ​ർ കാ​പ്പി​റ്റ​ൽ അ​ഞ്ച് കോ​ടി രൂ​പ​യോ അ​തി​ൽ അ​ധി​ക​മോ ആ​യാ​ൽ ആ ​ക​ന്പ​നി ഒ​രു ക​ന്പ​നി സെ​ക്ര​ട്ടറി​യെ മു​ഴു​വ​ൻ സ​മ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യി നി​യ​മി​ക്ക​ണം. മാ​ത്ര​മ​ല്ല സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ ലി​സ്റ്റ് ചെ​യ്ത ക​ന്പ​നി​ക​ളി​ലും ക​ന്പ​നി സെ​ക്രട്ട​റി മു​ഴു​വ​ൻ സ​മ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ഉ​ണ്ടാ​യി​രി​ക്ക​ണം.

ക​ന്പ​നി സെ​ക്രട്ട​റിമാ​ർ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് ത​ല​ത്തി​ൽ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗം ല​ഭി​ക്കാ​നും സാ​ധ്യ​ത​ക​ൾ ഏ​റെ​യാ​ണ്. അ​ങ്ങ​നെ കോ​ർ​പ​റേ​റ്റ് ത​ല​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന ക​ന്പ​നി സെ​ക്ര​ട്ടറി​യാ​കാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് ക​ന്പ​നി സെ​ക്രട്ട​റീ​സ് ഓ​ഫ് ഇ​ന്ത്യ (ഐ​സി​എ​സ്ഐ) ന​ട​ത്തു​ന്ന​ ക​ന്പ​നി സെ​ക്ര​ട്ടറീ​സ് കോ ​ഴ്സ പാ​സാ​ക​ണം. മൂ​ന്നു ഘ​ട്ടങ്ങ​ളി​ലാ​യാ​ണ് ക​ന്പ​നി സെ​ക്രട്ട​റി​ഷി​പ് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാം, എ​ക്സി​ക്യുട്ടീവ് പ്രോ​ഗ്രാം, പ്ര​ഫ​ഷ​ണ​ൽ പ്രോ​ഗ്രാം.

സ​മ​ർ​ഥ​രാ​യ ഏ​തു വി​ദ്യാ​ർ​ഥി​ക്കും പ​ഠി​ക്കാ​ൻ പ​റ്റി​യ ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ ഒ​രു കോ​ഴ്സാ​ണ് ക​ന്പ​നി സെ​ക്രട്ട​റീ​സ് കോ​ഴ്സ്. ഈ ​കോ​ഴ്സ് ന​ട​ത്തു​ന്ന​ത് ന്യൂ​ഡ​ൽ​ഹി​യി​ൽ സ്ഥാ​പി​ത​മാ​യ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് ക​ന്പ​നി സെ​ക്രട്ട​റീ​സ് ആ​ണ്. ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ ക​ന്പ​നി സെ​ക്രട്ട​റീ​സ് ആ​ക്ട്, 1980 എ​ന്ന നി​യ​മ​പ്ര​കാ​ര​മാ​ണ് ഈ ​ഇ​ൻ​സ്റ്റി​റ്റ്യൂട്ട് മി​നി​സ്ട്രി ഓ​ഫ് കോ​ർ​പ​റേ​റ്റീ​വ് അ​ഫ​യേ​ഴ്സിന്‍റെ മേ​ൽ​നോട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​സ്ഥാ​പ​ന​മാ​ണ് ക​ന്പ​നി സെ​ക്ര​ട്ടറീ​സ് പ്ര​ഫ​ഷ​നെ പു​ഷ്ടി​പ്പെ​ടു​ത്തു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.​ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് ക​ന്പ​നി സെ​ക്ര​ട്ടറീ​സ് ഓ​ഫ് ഇ​ന്ത്യ​ക്ക് ന്യൂ​ഡ​ൽ​ഹി, ചെ​ന്നൈ, കോ​ൽ​ക്ക​ത്ത, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ മേ​ഖ​ലാ ഓ​ഫീ​സു​ക​ളും തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​യി 70 ചാ​പ്റ്റ​റു​ക​ളു​മു​ണ്ട്.

കോ​ഴ്സ് മൂ​ന്നു ഘട്ട​ങ്ങ​ളി​ലാ​യി

ക​ന്പ​നി സെ​ക്ര​ട്ടറീ​സ് കോ​ഴ്സ് മൂ​ന്നു​ഘ​ട്ടങ്ങ​ളാ​യി ത​രം​തി​രി​ച്ചിട്ടുണ്ട്. ആ​ദ്യ​ഘട്ട​മാ​യ ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാം ക​ന്പ​നി സെ​ക്ര​ട്ടറീ​സ് കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​മാ​യി ക​ണ​ക്കാ​ക്കാം. പ്ല​സ് ടു ​പാ​സാ​യ ഏ​തു വി​ദ്യാ​ർ​ഥി​ക്കും ഈ ​കോ​ഴ്സി​ന് ചേ​ർ​ന്ന് പ​ഠി​ക്കാം.ഡി​ഗ്രി ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​കോ​ഴ്സി​ന് ചേ​രാം. അ​വ​ർ​ക്ക് ര​ണ്ടാ​മ​ത്തെ ഘ​ട്ടമാ​യ എ​ക്സി​ക്യൂട്ടീ​വ് പ്രോ​ഗ്രാ​മി​ന് നേ​രിട്ട് ചേ​രാം. കൊ​മേ​ഴ്സ് ബി​രു​ദം നേ​ടി​യ​വ​ർ​ക്കും മ​റ്റു വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്കും ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാം പാ​സാ​കാ​തെ നേ​രിട്ട് എ​ക്സി​ക്യൂട്ടീവ് പ്രോ​ഗ്രാ​മി​ന് ചേ​ർ​ന്ന് പ​ഠി​ക്കാം. എ​ക്സി​ക്യൂട്ടീ​വ് പ്രോ​ഗ്രാം പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​കോ​ഴ്സിന്‍റെ അ​ടു​ത്ത​ഘ​ട്ടമാ​യ പ്ര​ഫ​ഷ​ണ​ൽ പ്രോ​ഗ്രാം പ​രീ​ക്ഷ എ​ഴു​താ​ൻ അ​ർ​ഹ​രാ​കു​ന്ന​ത്. പ്ര​ഫ​ഷ​ണ​ൽ പ്രോ​ഗ്രാം വി​ജ​യി​ച്ച് പ​തി​ന​ഞ്ച് മാ​സ​ത്തെ പ്ര​വൃ​ർ​ത്തി പ​രി​ച​യം നേ​ടി​ക്ക​ഴി​ഞ്ഞാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് ക​ന്പ​നി സെ​ക്ര​ട്ടറീ​സിന്‍റെ അ​സോ​സി​യേ​റ്റ് അം​ഗ​ത്വം ല​ഭി​ക്കും.

അ​സോ​സി​യേ​റ്റ് അം​ഗ​ത്വം ല​ഭി​ച്ചാ​ൽ നേ​രിട്ട് ക​ന്പ​നി സെ​ക്ര​ട്ടറി​ക​ളാ​യി തൊ​ഴി​ൽ നേ​ടു​ക​യോ പ്രൈ​വ​റ്റാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ക​യോ ആ​വാം. എ​ക്സി​ക്യൂട്ടീവ് കോ​ഴ്സ് വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​ഫ​ഷ​ണ​ൽ പ്രോ​ഗ്രാ​മി​നൊ​പ്പം ത​ന്നെ പ​തി​ന​ഞ്ചു മാ​സ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും നേ​ടാം. മേ​ൽ പ​റ​ഞ്ഞ പ്ര​വൃ​ത്തി പ​രി​ച​യം ഇ​ൻ​സ്റ്റി​റ്റ്യൂട്ട് അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും ക​ന്പ​നി​ക​ളി​ലോ അ​ല്ലെ​ങ്കി​ൽ പ്രൈ​വ​റ്റാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന ഏ​തെ​ങ്കി​ലും ക​ന്പ​നി സെ​ക്ര​ട്ടറി​മാ​രു​ടെ മേ​ൽ​നോ​ട്ടത്തി​ലോ വേ​ണം ചെ​യ്യാ​ൻ.

പ​രീ​ക്ഷ ഒ​രു വ​ർ​ഷം ര​ണ്ടു പ്രാ​വ​ശ്യം

ഒ​രു വ​ർ​ഷം ര​ണ്ടു​പ്രാ​വ​ശ്യ​മാ​ണ് ഈ ​കോ​ഴ്സിന്‍റെ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ജൂ​ണി​ലും ഡി​സം​ബ​റി​ലും. ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാ​മി​ന് മാ​ർ​ച്ച് 31 ന് ​മു​ന്പ് ചേ​രു​ന്ന​വ​ർ​ക്ക് ആ ​വ​ർ​ഷം ത​ന്നെ ഡി​സം​ബ​റി​ൽ പ​രീ​ക്ഷ എ​ഴു​താം. അ​തു​പോ​ലെ ത​ന്നെ സെ​പ്റ്റം​ബ​ർ 30ന് ​മു​ന്പ് ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാ​മി​ന് ചേ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ടു​ത്ത വ​ർ​ഷം ജൂ​ണി​ൽ ന​ട​ത്തു​ന്ന പ​രീ​ക്ഷ എ​ഴു​താം. ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാ​മിന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി മൂ​ന്നു​വ​ർ​ഷ​മാ​ണ്.എ​ക്സി​ക്യൂട്ടീവ് പ്രോ​ഗ്രാം വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ വി​ജ​യി​ച്ച് ഒ​രു നി​ശ്ചി​ത കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ പ്ര​ഫ​ഷ​ണ​ൽ പ്രോ​ഗ്രാ​മിന്‍റെ മൂ​ന്നു മോ​ഡ്യൂ​ളു​ക​ളും ഓ​രോ​ന്നാ​യോ ഒ​രു​മി​ച്ചോ എ​ഴു​തി ജ​യിക്കാം.

പ്ര​വൃ​ത്തി പ​രി​ച​യം നേ​ട​ണം

ഈ ​കോ​ഴ്സ് ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മ​റ്റു പ്ര​വൃ​​ത്തിപ​രി​ച​യ പ്രോ​ഗ്രാ​മു​ക​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്.​സ്റ്റു​ഡ​ന്‍റ് ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാം ഏ​ഴു ദി​വ​സം, നി​ർ​ബ​ന്ധി​ത കം​പ്യൂ​ട്ടർ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം-70 മ​ണി​ക്കൂ​ർ, എ​ക്സി​ക്യൂട്ടീ​വ് ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം -എ ട്ടു ​ദി​വ​സം,പ്ര​ഫ​ഷ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം -25 മ​ണി​ക്കൂ​ർ, ട്രെ​യി​നിം​ഗ് പ്രോ ​ഗ്രാം-15 മാ​സം, പ്രാ​ക്ടി​ക്ക​ൽ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം -മൂ​ന്നു മാ​സം, ഒ​രു സ്പെ​ഷ ലൈ​സ്ഡ് ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ൽ ട്രെ​യി​നിം​ഗ് -15 ദി​വ​സം, മാ​നേ​ജ്മെ​ന്‍റ് സ്കി​ൽ​സ് ഓ​റി​യേ​ന്‍റേഷ​ൻ പ്രോ​ഗ്രാം -15 ദി​വ​സം.

ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 4500 രൂ​പ. എ​ക്സി​ക്യു​ട്ടീ​വ് പ്രോ​ഗ്രാ​മി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഇ​നി പ​റ​യു​ന്ന പ്ര​കാ​രം. ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സ് പാ​സാ​യ​വ​ർ​ക്ക് 8500 രൂ​പ.​കൊ​മേ​ഴ്സ് ബി​രു​ദ​ക്കാ​ർ​ക്ക് 9000 രൂ​പ.​മ​റ്റു വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് 10000 രൂ​പ.​ഐ​സി​എ​ഐ​യി​ൽ നി​ന്നും സി​പി​ടി പാ​സാ​യ​വ​ർ​ക്കും സി​എം​എ​യു​ടെ ഫൗ​ണ്ടേ​ഷ​ൻ പാ​സാ​യ​വ​ർ​ക്കും 12500 രൂ​പ. പ്ര​ഫ​ഷ​ണ​ൽ പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 12000 രൂ​പ.
വെ​ബ്സൈ​റ്റ്: www.icsi.edu /