കേന്ദ്ര മിനിരത്ന കന്പനിയായ നാഷണൽ ഫെർട്ടിലൈസേഴ്സിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. വിവിധ യൂണിറ്റുകളിലായി 52 ഒഴിവുകളുണ്ട്.
ഭട്ടിൻഡ്, പാനിപ്പത്ത്, വിജയ്പുർ, കോർപ്പറേറ്റ് ഓഫീസ്-നോയിഡ എന്നിവിടങ്ങളിലാണ് ഒഴിവ്.
മാർക്കറ്റിംഗ് സെക്ഷനിലാണ് കൂടുതൽ ഒഴിവുകളുള്ളത്. 30 എണ്ണം.
യോഗ്യത: അന്പതു ശതമാനം മാർക്കോടെ ബികോം ബിരുദം. സംവരണ തസ്തികകളിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് 45 ശതമാനം മതി.
പ്രായം: 18- 30 വയസ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 200 രൂപ. എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും ഫീസില്ല.
www.nationalfertilizers.com എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസിലാക്കിശേഷം ഇതേ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28.