ആര്‍ക്കിടെക്ചറിലും പ്ലാനിംഗിലും ഉപരിപഠനത്തിന് ജോയിന്റ് എന്‍ട്രന്‍സ് ടെസ്റ്റ്
കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള സ്ഥാ​പ​ന​മാ​യി അം​ഗീ​ക​രി​ച്ച ഭോ​പ്പാ​ലി​ലും വി​ജ​യ​വാ​ഡ​യി​ലു​മു​ള്ള സ്കൂ​ൾ ഓ​ഫ് പ്ലാ​നിം​ഗ് ആ​ൻ​ഡ് ആ​ർ​ക്കി​ടെ​ക്ച​റി​ൽ മാ​സ്റ്റേ​ഴ്സ്, ഡോ​ക്ട​റ​ൽ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ന് ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (ജെ​റ്റ്) മാ​ർ​ച്ച് 29,30,31ന്. ​ഓ​ണ്‍​ലൈ​നാ​യി ഫെ​ബ്രു​വ​രി 27ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് മാ​ർ​ച്ച് എ​ട്ടി​ന​കം ല​ഭി​ക്ക​ത്ത​ക്ക​വി​ധം അ​യ​ച്ചു കൊ​ടു​ക്ക​ണം.

എം​ആ​ർ​ക്ക്: ക​ണ്‍​സ​ർ​വേ​ഷ​ൻ, അ​ർ​ബ​ൻ ഡി​സൈ​ൻ, ലാ​ൻ​ഡ് സ്കേ​പ് എ​ന്നി​വ​യി​ൽ സ്പെ​ഷ​ലൈ​സേ​ഷ​നോ​ടു കൂ​ടി​യ​താ​ണ് ഭോ​പ്പാ​ൽ എ​സ്പി​എ​യി​ലെ ആ​ർ​ക്കി​ടെ​ക്ച​ർ കോ​ഴ്സു​ക​ൾ. ആ​ർ​ക്കി​ടെ​ക്ച​റ​ൽ ക​ണ്‍​സ​ർ​വേ​ഷ​ൻ, ലാ​ൻ​ഡ് സ്കേ​പ് ആ​ർ​ക്കി​ടെ​ക്ച​ർ, സ​സ്റ്റൈ​ന​ബി​ൾ ആ​ർ​ക്കി​ടെ​ക്ച​ർ, മാ​സ്റ്റ​ർ ഓ​ഫ് ബി​ൽ​ഡിം​ഗ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യാ​ണ് വി​ജ​യ​വാ​ഡ എ​സ്പി​എ​യി​ലെ ആ​ർ​ക്കി​ടെ​ക്ച​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ. ബി​ആ​ർ​ക്ക്/ ബി​പ്ലാ​നി​ൽ 60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. മാ​സ്റ്റ​ർ ഓ​ഫ് ബി​ൽ​ഡിം​ഗ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന് സി​വി​ൽ അ​ല്ലെങ്കി​ൽ ക​ണ്‍​സ്ട്ര​ക‌്ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് പാ​സാ​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

എം​പ്ലാ​ൻ: അ​ർ​ബ​ൻ ആ​ൻ​ഡ് റീ​ജ​ണ​ൽ പ്ലാ​നി​ഗ്, എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ പ്ലാ​നിം​ഗ്, ട്രാ​ൻ​സ്പോ​ർ​ട്ട് പ്ലാ​നിം​ഗ് ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യാ​ണ് ഭോ​പ്പാ​ൽ, വി​ജ​യ​വാ​ഡ എ​സ്പി​എ​ക​ളി​ലെ എം​പ്ലാ​ൻ കോ​ഴ്സു​ക​ൾ. ബി​ആ​ർ​ക്ക്/ ബി ​പ്ലാ​ൻ/ ബി​ടെ​ക് സി​വി​ൽ/ സോ​ഷ്യോ​ള​ജി, ഇ​ക്ക​ണോ​മി​ക്സ്, ജ്യോ​ഗ്ര​ഫി എ​ന്നി​വ​യി​ൽ എം​എ. കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം.

എം​ഡി​സൈ​ൻ: ഭോ​പ്പാ​ൽ എ​സ്പി​എ​യി​ൽ ന​ട​ത്തു​ന്ന ര​ണ്ടു വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഡി​സൈ​ൻ കോ​ഴ്സി​ന് 23 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

ബി​ആ​ർ​ക്/ ബി​ടെ​ക്/ ബി​ഡി​സൈ​ൻ/ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​നി​ൽ നി​ന്നും ഡി​പ്ലോ​മ/ ബി​എ​ഫ്എ​യും ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വു​മാ​ണു യോ​ഗ്യ​ത. ഡി​സൈ​ൻ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​ന്‍റെ​യും ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​ഡ്മി​ഷ​ൻ.

ഒ​ബ്ജ​ക്ടീ​വ്, വി​വ​ര​ണാ​ത്മ​ക രീ​തി​യി​ലാ​യി​രി​ക്കും ജെ​റ്റ്. ഭോ​പ്പാ​ലി​ലും വി​ജ​യ​വാ​ഡി​യി​ലും മാ​ത്ര​മാ​ണു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ഉ​ള്ള​ത്. അ​പേ​ക്ഷാ ഫീ​സ് ഒ​രു പ്രോ​ഗ്രാ​മി​ന് 2000 രൂ​പ. പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 1000 രൂ​പ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://www.spabhopal.ac.in.ഫോ​ണ്‍: 0755 2526822 .