ഹെെദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മില്ലറ്റ് റിസർച്ചിൽ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ, അസിസ്റ്റന്റ്, എൽഡിസി എന്നീ തസ്തികകളിലാണ് ഒഴിവ്.
ടെക്നീഷ്യൻ(ഫീൽഡ്/ ഫാം): ഒഴിവ് 4. യോഗ്യത- മെട്രിക്കുലേഷൻ. ഉയർന്ന പ്രായം - 30 വയസ്.
അസിസ്റ്റന്റ്: ഒഴിവ് -3. യോഗ്യത- ബിരുദം/ തത്തുല്യം. പ്രായം 20-27 വയസ്.
ലോവർ ഡിവിഷൻ ക്ലാർക്ക്: ഒഴിവ്-3. യോഗ്യത - പന്ത്രണ്ടാം ക്ലാസ് വിജയം/ മിനിറ്റിൽ 35 വാക്ക് ഇംഗ്ലീഷ്, 30 വാക്ക് ഹിന്ദി കംപ്യൂട്ടർ ടെെപ്പിംഗ് സ്പീഡ്. പ്രായം 18-27 വയസ്. അർഹരായ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഗവൺമെന്റ് നിയമനപ്രകാരമുള്ള ഇളവുണ്ടാകും.
അപേക്ഷാ ഫീസ്: 300 രൂപ. വനിതകൾക്കും എസ്സി/എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ബാധകമല്ല. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.milllet.res.in എന്ന വെബ്സെെറ്റിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 22.