ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (എഎഒ) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (എഎഒ): 590 ഒഴിവ് ( ജനറൽ: 237, ഒബിസി: 144, എസ്സി: 92, എസ്ടി: 58). ജനറലിസ്റ്റ്: 350, ഇൻഫർമേഷൻ ടെക്നോളജി: 150, ചാർട്ടേഡ് അക്കൗണ്ടന്റ്: 50, അക്യൂറിയൽ: 30, രാജ്യഭാഷ അധികാരി: 10.
പ്രായം: 21- 30 വയസ്.
അപേക്ഷാ ഫീസ്: 600 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.licindia.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 22.