തിരുപ്പൂരില്‍ ഫാഷന്‍ ഡിസൈന്‍ കോഴ്‌സ്
തി​രു​പ്പൂ​ർ എ​ക്സ്പോ​ർ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജ് ഓ​ഫ് നി​റ്റ്‌​വേ​ർ ഫാ​ഷ​ൻ ന​ട​ത്തു​ന്ന വി​വി​ധ ഫാ​ഷ​ൻ ഡി​സൈ​ൻ കോ​ഴ്സു​ക​ളി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.

മാ​ർ​ച്ച് 23 ആ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി. മാ​ർ​ച്ച് 24 ന് ​തി​രു​പ്പൂ​രി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. അ​പ്പാ​ര​ൽ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ്, അ​പ്പാ​ര​ൽ മാ​നു​ഫാ​ക്ച​റിം​ഗ് ആ​ൻ​ഡ് മ​ർ​ച്ച​ൻ​ഡൈ​സിം​ഗ്, കോ​സ്റ്റ്യൂം ഡി​സൈ​ൻ ആ​ൻ​ഡ് ഫാ​ഷ​ൻ, ഫാ​ഷ​ൻ അ​പ്പാ​ര​ൽ മാ​നേ​ജ്മെ​ന്‍റ്, ഗ​ാർ​മെ​ന്‍റ് ഡി​സൈ​ൻ ആ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ, അ​പ്പാ​ര​ൽ പ്രൊ​ഡ​ക്ഷ​ൻ ടെ​ക്നോ​ള​ജി എ​ന്നി​വ​യി​ൽ ബി​എ​സ്‌​സി കോ​ഴ്സു​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.

ജ​ന​റ​ൽ നോ​ള​ജ്, ന്യൂ​മ​റി​ക്ക​ൽ ആ​പ്റ്റി​റ്റ്യൂ​ഡ്, ജ​ന​റ​ൽ ഇം​ഗ്ലീ​ഷ്, ക​റ​ന്‍റ് അ​ഫ​യേ​ഴ്സ് എ​ന്നി​വ​യാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു മ​ണി​ക്കൂ​ർ ആ​ണ് ദൈ​ർ​ഘ്യം. അ​പ്പാ​ര​ൽ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ്, കോ​സ്റ്റ്യൂം ഡി​സൈ​ൻ ആ​ൻ​ഡ് ഫാ​ഷ​ൻ കോ​ഴ്സു​ക​ൾ​ക്ക് അ​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഡ്രോ​യിം​ഗ് ടെ​സ്റ്റും ഉ​ണ്ടാ​യി​രി​ക്കും.