ടിസില്‍ ഇന്റഗ്രേറ്റഡ് ബിഎഡ്എംഎസ്
അ​ധ്യാ​പ​ന രം​ഗ​ത്തു മു​ന്നേ​റ്റം കു​റി​ക്കാ​ൻ ക​ഴി​വു​ള്ള​വ​രെ വാ​ർ​ത്തെ​ടു​ക്കാ​ൻ ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ന്‍റെ സെ​ന്‍റ​ർ ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ഇ​ന്ന​വേ​ഷ​ൻ ആ​ൻ​ഡ് ആ​ക്ഷ​ൻ റി​സ​ർ​ച്ച് ഒ​രു​ക്കു​ന്ന നൂ​ത​ന കോ​ഴ്സി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.​

ടി​സി​ന്‍റെ ത്രി​വ​ത്സ​ര ബി​എ​ഡ്, എം​എ​ഡ് കോ​ഴ്സാ​ണു മാ​റ്റ​ത്തി​നു വ​ഴി​കാ​ട്ടാ​ൻ ത​യാ​റു​ള്ള​വ​ർ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള നൂ​ത​ന പ​ഠ​ന രീ​തി​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യി ഇ​ട​പ​ഴ​കാ​നു​ള്ള അ​വ​സ​ര​വും യാ​ഥാ​ർ​ഥ്യ ബോ​ധ​വും ഉ​ൾ​ക്കാ​ഴ്ച​യു​മു​ള്ള അ​ധ്യാ​പ​ക​രെ സൃ​ഷ്ടി​ക്കു​ക​യാ​ണു കോ​ഴ്സി​ന്‍റെ ല​ക്ഷ്യം.

ആ​കെ 50 പേ​ർ​ക്കാ​ണു പ്ര​വേ​ശ​നം ന​ൽ​കു​ക. മാ​സ്റ്റേ​ഴ്സ് ബി​രു​ദം ഉ​ള്ള​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. മാ​ർ​ച്ച് 17ന​കം അ​പേ​ക്ഷി​ക്ക​ണം. മാ​ർ​ച്ച് 31ന് ​മും​ബൈ ടി​സി​ൽ ന​ട​ത്തു​ന്ന എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ.

മൂ​ന്നു വ​ർ​ഷ​ത്തെ മു​ഴു​വ​ൻ സ​മ​യ കോ​ഴ്സാ​ണി​ത്. സെ​മ​സ്റ്റ​ർ ഒ​ന്നി​ന് 6000 രൂ​പ​യാ​ണു ട്യൂ​ഷ​ൻ ഫീ​സ്. https://admissions.tiss.edu/admissions.