എന്‍ഐസിസി: കമ്യൂണിക്കേഷന്‍ ഡിസൈനിംഗിനും, ഫോട്ടോഗ്രാഫി കോഴ്‌സുകള്‍ക്കും മികച്ച സ്ഥാപനം
കോഴിക്കോട് : കമ്യൂണിക്കേഷന്‍ ഡിസൈനും, ഫോട്ടോഗ്രാഫി കോഴ്‌സുകള്‍ക്കും ഈ കാലഘട്ടത്തില്‍ ഉയര്‍ന്ന ജോലി സാധ്യതയുണ്ട്. കമ്യൂണിക്കേഷന്‍ ഡിസൈന്‍ പ്രധാനമായും ചിത്രകലയോടു താത്പര്യമുള്ള വിദ്യാര്‍ത്ഥികളാണ് തെരഞ്ഞെടുക്കുന്നത്. ഇതില്‍ പ്രധാനമായും അഡ്വര്‍ട്ടൈസിംഗ് ഡിസൈനിങ്ങും, പാക്കേജ് ഡിസൈനിങ്ങുമാണ് പ്രധാന വിഷയങ്ങള്‍. ഈ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കുറവായതിനാല്‍ കൂടുതല്‍ ജോലി സാധ്യതകളും ഉയര്‍ന്ന ശമ്പളവും വളരെ വേഗത്തില്‍ ലഭിക്കാവുന്ന ഒരു പ്രധാനപ്പെട്ട കാര്യമായി എടുത്തു പറയാവുന്നതാണ്. എന്‍ഐഡിയുടെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗ്) ധാരാളം പരിശീലന കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രധാന നഗരങ്ങളിലുണ്ട്. എന്നാല്‍ എന്‍ഐഡിയില്‍ യോഗ്യതാ പരീക്ഷയില്‍ സാധ്യത ലഭിക്കാത്തവര്‍ പ്രധാനമായും ബാംഗ്ലൂര്‍, ഹൈദരബാദ്, പുനെ തുടങ്ങിയ നഗരങ്ങളിലെ കോളേജുകളില്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് ഉപരിപഠനത്തിനായി പോകുന്നു.

എന്നാല്‍ കഴിഞ്ഞ 14 വര്‍ഷമായി ബാംഗ്ലൂരില്‍ കമ്യൂണിക്കേഷന്‍ ഡിസൈനിംഗിനും ഫോട്ടോഗ്രാഫി കോഴ്‌സുകള്‍ക്കും ഉന്നത നിലവാരം പുലര്‍ത്തുന്ന കോളേജാണ് എന്‍ഐസിസി. ഇവിടെ നിന്നും ധാരാളം കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യയിലും വിദേശരാജ്യങ്ങളിലും മികച്ച ശമ്പളത്തോടു കൂടി ജോലി ചെയ്യുന്നു.

ഈ സ്ഥാപനം പ്രധാനമായും പ്രോഡക്ട് ഡിസൈന്‍, കമ്യൂണിക്കേഷന്‍ ഡിസൈന്‍, ഫോട്ടോഗ്രാഫി ബിരുദവും, ഡിപ്ലോമയും വാഗ്ദാനം ചെയ്യുന്നു. സ്ഥപാനത്തിന്റെ സ്ഥാപകന്‍ മലയാളികൂടിയായ മെഡിക്കല്‍ ഡോക്ടര്‍ ഡോ. ആകാശ് കെ. റോസ് ആണ് എന്നതും എടുത്ത് പറയത്തക്ക കാര്യമാണ്. കൂടുതല്‍ അറിയാന്‍ വിളിക്കുക ഫോണ്‍ : 9620598006