പെട്രോളിയം യൂണിവേഴ്‌സിറ്റിയില്‍ ബിരുദ കോഴ്‌സുകള്‍
ഗു​ജ​റാ​ത്ത് ഗാ​ന്ധി​ന​ഗ​റി​ലെ പ​ണ്ഡി​റ്റ് ദീ​ൻ​ദ​യാ​ൽ പെ​ട്രോ​ളി​യം യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തു​ന്ന വി​വി​ധ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്കൂ​ൾ ഓ​ഫ് ലി​ബ​റ​ൽ സ്റ്റ​ഡീ​സി​നു കീ​ഴി​ലാ​ണു കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​ത്.

ബി​എ (ഓ​ണേ​ഴ്സ്): ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, ഗ​വേ​ണ​ൻ​സ് ആ​ൻ​ഡ് പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, സൈ​ക്കോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്-​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ.

ബി​ബി​എ (ഓ​ണേ​ഴ്സ്): മാ​ർ​ക്ക​റ്റിം​ഗ്, ഹ്യൂ​മ​ൻ റി​സോ​ഴ്സ്, ഫി​നാ​ൻ​സ്.
ബി​എ​സ്‌​സി (ഓ​ണേ​ഴ്സ്): ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്.
ബി​കോം (ഓ​ണേ​ഴ്സ്): ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ടിം​ഗ്, ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ്, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ്, എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രേ​ഡ്.

ബി​എ, ബി​ബി​എ കോ​ഴ്സു​ക​ൾ​ക്ക് 280 സീ​റ്റു​ക​ളും ബി​കോ​മി​ന് 120 സീ​റ്റു​ക​ളും ബി​എ​സ്‌​സി കോ​ഴ്സു​ക​ൾ​ക്ക് 60 സീ​റ്റു​ക​ളു​മാ​ണു​ള്ള​ത്.

ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്ല​സ്ടു പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. മേ​യ് 25നു ​ന​ട​ത്തു​ന്ന എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ.

ഇം​ഗ്ലീ​ഷ്, വെ​ർ​ബ​ൽ എ​ബി​ലി​റ്റി, റീ​ഡിം​ഗ് കോം​പ്രി​ഹെ​ൻ​ഷ​ൻ, ക്വാ​ണ്ടി​റ്റേ​റ്റീ​വ് ആ​പ്റ്റി​റ്റ്യൂ​ഡ്, ലോ​ജി​ക്ക​ൽ റീ​സ​ണിം​ഗ്, ജ​ന​റ​ൽ നോ​ള​ജ്, എ​സേ റൈ​റ്റിം​ഗ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ അ​പേ​ക്ഷാ​ർ​ഥി​യു​ടെ മി​ക​വ് അ​ള​ക്കു​ക​യാ​ണു എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ ല​ക്ഷ്യം. 50 മാ​ർ​ക്കി​ന്‍റെ 100 ചോ​ദ്യ​ങ്ങ​ളാ​ണ് ആ​ദ്യ പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ഇ​ല്ല. എ​സേ റൈ​റ്റിം​ഗ് 25 മാ​ർ​ക്കി​നു​ള്ള​താ​ണ്. മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​ർ വെ​ബ്സൈ​റ്റി​ലു​ണ്ട്.

ഓ​ണ്‍​ലൈ​നാ​യി വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. 1200 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. മേ​യ് 18 ന​കം അ​പേ​ക്ഷി​ക്ക​ണം.

ഗാ​ന്ധി​ന​ഗ​ർ, കോ​ൽ​ക്ക​ത്ത, മും​ബൈ, ബം​ഗ​ളൂ​രു, ന്യൂ​ഡ​ൽ​ഹി, സൂ​റ​റ്റ്, രാ​ജ്കോ​ട്ട്, ഭ​വ​ന​ഗ​ർ, ഇ​ൻ​ഡോ​ർ, ബ​റോ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ടെ​സ്റ്റ് സെ​ന്‍റ​റു​ക​ൾ.
93,000 രൂ​പ​യാ​ണ് ഒ​രു സെ​മ​സ്റ്റ​റി​നു ട്യൂ​ഷ​ൻ ഫീ​സ്. ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി ത​ല​ത്തി​ലു​ള്ള​താ​ണു പാ​ഠ്യ​പ​ദ്ധ​തി.

വെ​ബ്സൈ​റ്റ്: www.sls.pdpu.ac.
ഫോ​ൺ: 09924133225/ 09909979438.