ഗൂ​ഗി​ളു​മാ​യി സ​ഹ​ക​രി​ച്ച് സ്റ്റൈ​പ്പൻഡോടെ വ​നി​ത​ക​ൾ​ക്ക് ഐ​ടി പ​രി​ശീ​ല​നം
കൊ​​ച്ചി: പ്ര​​​​മു​​​​ഖ ഐ​​​​ടി പ​​​​രി​​​​ശീ​​​​ല​​​​ന വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ ടാ​​​​ല​​​​ന്‍റ്സ് ​​പ്രി​​​​ന്‍റ് ഐ​​​​ടി രം​​​​ഗ​​​​ത്ത് വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് ഉ​​​​ന്ന​​​​ത തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ ഗൂ​​​​ഗി​​​​ളി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. വി​​​​മ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യേ​​​​ഴ്സ് (ഡ​​​​ബ്ല്യു ഇ) ​​​​എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന പ്രോ​​​​ഗ്രാ​​​​മി​​​​ലൂ​​​​ടെ മൂ​​​​ന്ന് വ​​​​ർ​​​​ഷ​​​​ത്തി​​​​ന​​​​കം 600 വ​​​​നി​​​​ത സോ​​​​ഫ്ട് വേ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രെ ഇ​​​​ന്ത്യ​​​​യി​​​​ൽ​​നി​​​​ന്ന് സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യാ​​​​ണ് ടാ​​​​ല​​​​ന്‍റ് സ്പ്രി​​​​ന്‍റി​​​​ന്‍റെ ല​​​​ക്ഷ്യം. വി​​​​ശ​​​​ദ​​​​മാ​​​​യ തെര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ക്രി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഐ​​​​ടി വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ളി​​​​ൽ​​നി​​​​ന്ന് ക​​​​ഴി​​​​വു​​​​ള്ള​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തു​​​​ക. സാ​​​​മൂ​​​​ഹി​​​​ക​​​​മാ​​​​യും സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യും പി​​​​ന്നോ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യും ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്. ഇ​​​​ങ്ങ​​​​നെ തെര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ഐ​​​​ടി രം​​​​ഗ​​​​ത്ത് ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗം നേ​​​​ടാ​​​​നാ​​​​വും​​​​വി​​​​ധ​​​​മു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന​​​​ങ്ങ​​​​ൾ ടാ​​​​ല​​​​ന്‍റ് സ്പ്രി​​​​ന്‍റ് ന​​​​ൽ​​​​കും.

നൂ​​​​റു ശ​​​​ത​​​​മാ​​​​നം സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പും ഒ​​​​രു ല​​​​ക്ഷം രൂ​​​​പ വാ​​​​ർ​​​​ഷി​​​​ക സ്റ്റൈ​​​​പ്പൻഡും പ​​​​രി​​​​ശീ​​​​ല​​​​ന​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ല​​​​ഭി​​​​ക്കും. വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഗൂ​​​​ഗി​​​​ൾ ക​​​​ന്പ​​​​നി​​​​യി​​​​ൽ തൊ​​​​ഴി​​​​ൽ നേ​​​​ടാ​​​​ൻ അ​​​​വ​​​​സ​​​​രം കി​​​​ട്ടും.ഐ​​​​ടി കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ മൂ​​​​ന്നാം വ​​​​ർ​​​​ഷ​​​​വും നാ​​​​ലാം വ​​​​ർ​​​​ഷ​​​​വും പ​​​​ഠി​​​​ക്കു​​​​ന്ന വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കാ​​​​ണ് വു​​​​മ​​​​ൻ​​​​സ് എ​​​​ൻ​​​​ജി​​​​നീ​​​​യേ​​​​ഴ്സ് പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​​യ​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നാ​​​​വു​​​​ക. ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ കാ​​​​ല​​​​യ​​​​ള​​​​വ്. സ​​​​മ്മ​​​​ർ കോ​​​​ഡിം​​ഗ് ബൂ​​​​ട്ട് ക്യാം​​​​പ​​​​സ്, ലൈ​​​​വ് ഓ​​​​ണ്‍​ലെ​​​​ൻ ക്ലാ​​​​സു​​​​ക​​​​ൾ, ഓ​​​​ണ്‍​ഗോ​​​​യിം​​ഗ് മെ​​​​ന്‍റ​​​​ർ​​​​ഷി​​​​പ്പ്, സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ, ടീം ​​​​ബേ​​​​സ്ഡ് പ്രോജ​​​​ക്ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ ഈ ​​​​പ്രോ​​​​ഗ്രാ​​​​മി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ബ്യൂ​​​​റോ ഓ​​​​ഫ് ലേ​​​​ബ​​​​ർ സ്റ്റാ​​​​റ്റി​​​​റ്റി​​​​ക്സി​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ഐ​​​​ടി മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യം 26 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ്. ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ലിം​​​​ഗ​​​​സ​​​​മ​​​​ത്വം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ടാ​​​​ല​​​​ന്‍റ് സ്പ്രി​​​​ന്‍റ് വു​​​​മ​​​​ൻ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യേ​​​​ഴ്സ് പോ​​​​ലെ​​​​യു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​നപ​​​​ദ്ധ​​​​തി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

“വു​​​​മ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യേ​​​​ഴ്സ് പ്രോ​​​​ഗ്രാ​​​​മി​​​​ലൂ​​​​ടെ മി​​​​ക​​​​വു​​​​റ്റ പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച വ​​​​യ്ക്കാ​​​​നാ​​​​വു​​​​ന്ന വ​​​​നി​​​​ത എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രെ വാ​​​​ർ​​​​ത്തെ​​​​ടു​​​​ക്കാ​​​​ന​​കു​​മെ​​ന്നും അ​​​​വ​​​​രു​​​​ടെ ക​​​​ഴി​​​​വു​​​​ക​​​​ൾ ഗൂ​​​​ഗി​​​​ളി​​​​നു പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​വു​​​​മെ​​​​ന്നും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​നാ​​​​യി ടാ​​​​ലന്‍റ് സ്പ്രിന്‍റ് ന​​​​ട​​​​ത്തു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് പി​​​​ന്തു​​​​ണ​​​​യേ​​​​കു​​​​ന്ന​​​​തി​​​​ൽ ഏ​​​​റെ ആ​​​​ഹ്ലാ​​​​ദ​​​​മു​​​​ണ്ട്’’-​​ഗൂ​​​​ഗി​​​​ൾ ഇ​​​​ന്ത്യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റി​​​​ംഗ് ഡ​​​​യ​​​​റ​​​​ക്‌​​ട​​​​ർ ആ​​​​ന​​​​ന്ദ് രം​​​​ഗ​​​​രാ​​​​ജ​​​​ൻ പ​​​​റ​​​​ഞ്ഞു.

കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ https://talentsprintwe.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​ൽ