ഖരഗ്പൂര്‍ ഐഐടിയില്‍ മെഡിക്കല്‍ സയന്‍സ്
വൈ​ദ്യ​ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​വി​ദ്യ​യും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് ഖ​ര​ഗ്പൂ​ർ ഐ​ഐ​ടി ന​ട​ത്തു​ന്ന മാ​സ്റ്റ​ർ ഓ​ഫ് മെ​ഡി​ക്ക​ൽ ടെ​ക്നോ​ള​ജി കോ​ഴ്സി​നു ചേ​രാ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് അ​വ​സ​രം. രാ​ജ്യ​ത്തെ മി​ക​ച്ച വൈ​ദ്യ​ശാ​സ്ത്ര ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും വ്യ​വ​സാ​യ മേ​ഖ​ല​യു​മാ​യും സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി കോ​ഴ്സാ​ണി​ത്. മി​ക​ച്ച ആ​രോ​ഗ്യ​പ​രി​ര​ക്ഷാ വി​ദ​ഗ്ധ​രെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് കോ​ഴ്സു കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

എം​ബി​ബി​എ​സ് ബി​രു​ദ​ധാ​രി​ക​ളെ ഉ​ദ്ദേ​ശി​ച്ച് ന​ട​ത്തു​ന്ന കോ​ഴ്സ് മൂ​ന്നു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള​താ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 25,000 രൂ​പ​യു​ടെ അ​സി​സ്റ്റ​ന്‍റ്ഷി​പ്പ് ല​ഭി​ക്കും. 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം​ബി​ബി​എ​സ് പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ര​ണ്ടു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ഓ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ൽ 120 ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണു പ​രീ​ക്ഷ.

കോ​ൽ​ക്ക​ത്ത​യി​ലും ബം​ഗ​ളൂ​രു​വി​ലും മാ​ത്ര​മാ​ണു പ​രീ​ക്ഷാ​കേ​ന്ദ്രം. ഓ​ണ്‍​ലൈ​നാ​യി മേ​യ് ആ​റി​ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് മേ​യ് 10ന​കം ല​ഭി​ക്ക​ണം. പ്ര​വേ​ശ​ന പ​രീ​ക്ഷാ തീ​യ​തി 25. വെ​ബ്സൈ​റ്റ് gate.iit kgp.ac.in/mmst.