പൊതുമേഖലാ കന്പനിയായ മിശ്ര ദത്തു നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പ്രതിരോധ, സ്പേസ് സാമഗ്രി നിർമാണരംഗത്തു പ്രവർത്തിക്കുന്ന കന്പനിയാണ്.
അസിസ്റ്റന്റ് മാനേജർ (എച്ച്ആർ): ഒന്ന്
മാനേജ്മെന്റ് ട്രെയിനി (കന്പനി സെക്രട്ടറി): ഒന്ന്
അസിസ്റ്റന്റ് മാനേജർ (ഐടി): ഒന്ന്
അസിസ്റ്റന്റ് മാനേജർ (ക്യുസിഎൽ): അഞ്ച്
അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽസ് മാനേജ്മെന്റ്): ഒന്ന്
അസിസ്റ്റന്റ് മാനേജർ (ഹീറ്റ് ട്രീറ്റ്മെന്റ്): ഒന്ന്
അസിസ്റ്റന്റ് മാനേജർ (മെത്തേഡ്സ് ആൻഡ് പിആർജി): മൂന്ന്
ഡെപ്യൂട്ടി മാനേജർ (മെറ്റീരിയൽസ് മാനേജ്മെന്റ്): ഒന്ന്
ഡെപ്യൂട്ടി മാനേജർ (ഐടി നെറ്റ് വർക്ക് അഡ്മിൻ): ഒന്ന്
അപേക്ഷാ ഫീസ്: 100 രൂപ. എസ്സി,എസ്ടി, വികലാംഗർ, വിമുക്തഭടൻമാർ ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം: www.midhani-india.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.