കളിക്കളം പിടിക്കാം
ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്, ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ്, ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ ലീ​ഗ്, പ്രോ ​ക​ബ​ഡി ലീ​ഗ് എ​ത്ര​യെ​ത്ര സ്‌​പോ​ര്‍​ട്‌​സ് ലീ​ഗു​ക​ള്‍​ക്കാ​ണ് ഇ​ന്ത്യ വേ​ദി​യാ​കു​ന്ന​ത്. ധാ​രാ​ളം കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് ഇ​തി​ലൂ​ടെ നേ​ട്ടം ല​ഭി​ക്കു​മെ​ന്നോ​ര്‍​ത്ത് നാം ​ലീ​ഗു​ക​ളെ​യൊ​ക്കെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. എ​ന്നാ​ല്‍, കാ​യി​ക താ​ര​ങ്ങ​ള്‍​ക്കു മാ​ത്ര​മ​ല്ല, ലീ​ഗു​ക​ള്‍​കൊ​ണ്ട് നേ​ട്ട​മു​ണ്ടാ​കു​ന്ന​ത്. ലോ​ക​ത്ത് ഏ​റെ വ​ള​ര്‍​ന്ന കാ​യി​കം എ​ന്ന വ്യ​വ​സാ​യം ഇ​ന്ത്യ​യി​ലും അ​തി​ന്‍റെ എ​ല്ലാ സാ​ധ്യ​ത​ക​ളും തു​റ​ന്നി​ടു​ക​യാ​ണ് ഇ​പ്പോ​ള്‍. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ കാ​യി​ക മാ​ര്‍​ക്ക​റ്റാ​യി ഇ​ന്ത്യ മാ​റു​മ്പോ​ള്‍ പു​തി​യ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളു​ടെ വ​ലി​യ ആ​കാ​ശ​മാ​ണ് അ​നാ​വൃ​ത​മാ​കു​ന്ന​ത്.​വ​ള​രെ പ്ര​ഫ​ഷ​ണ​ലാ​യി ചെ​യ്യേ​ണ്ട ഒ​ന്നാ​യി സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് മാ​റു​മ്പോ​ള്‍ അ​ത് അ​ക്കാ​ഡ​മി​ക് ത​ല​ത്തി​ല്‍ പ​ഠി​ക്കേ​ണ്ട സാ​ഹ​ച​ര്യ​വു​മു​രു​ത്തി​രി​യു​ക​യാ​ണ്. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റു​ടെ ബ്രാ​ന്‍​ഡിം​ഗ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളു​ടെ മേ​ല്‍നോ​ട്ടം വ​ഹി​ച്ചി​രു​ന്ന വേ​ള്‍​ഡ് ടെ​ല്ലി​നെ​ക്കു​റി​ച്ച് നാം ​കേ​ട്ടി​ട്ടു​ണ്ട്. ഒ​രു​പ​ക്ഷേ, ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ ഈ ​രം​ഗ​ത്ത് നാം ​കേ​ട്ടി​ട്ടു​ള്ള പ്ര​ധാ​ന മാ​നേ​ജ്‌​മെ​ന്‍റ് സം​വി​ധാ​ന​വും അ​താ​യി​രി​ക്കാം. എ​ന്നാ​ല്‍, വേ​ള്‍​ഡ് ടെ​ല്‍ ചെ​യ്തി​രു​ന്ന​ത് സ​ച്ചി​ന്‍ എ​ന്ന ബ്രാ​ന്‍​ഡി​നെ കൃ​ത്യ​മാ​യി വി​റ്റ​ഴി​ക്കു​ക എ​ന്ന​തു​ മാ​ത്ര​മാ​ണ്.

കൈ​നി​റ​യെ അ​വ​സ​രം

ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ന​വും മാ​ര്‍​ക്ക​റ്റിം​ഗും എ​ന്നു വേ​ണ്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും വ​ള​രെ പ്ര​ഫ​ഷ​ണ​ലും കു​റ്റ​മ​റ്റ​തു​മാ​ക്കാ​ന്‍ ഇ​ത്ത​രം സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​രു​ടെ സേ​വ​നം അ​ത്യാ​വ​ശ്യ​മാ​ണ്.​ഈ രം​ഗ​ത്ത് യോ​ഗ്യ​ത നേ​ടി​യ ശേ​ഷം ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ചേ​രു​ന്ന ഒ​രാ​ള്‍ 25000 മു​ത​ല്‍ 30000 രൂ​പ വ​രെ തു​ട​ക്ക​ത്തി​ല്‍ ശ​മ്പ​ള​മാ​യി കൈ​പ്പ​റ്റു​ന്നു. അ​ഞ്ചു​വ​ര്‍​ഷ​ത്തെ പ്ര​വൃത്തി​പ​രി​ച​യ​മു​ള്ള​യാ​ള്‍​ക്ക് 60000 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ലെ വി​വി​ധ ഫ്രാ​ഞ്ചൈ​സി​ക​ള്‍​ക്കൊ​പ്പ​മു​ള്ള സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​ര്‍ ഇ​തി​ലു​മേ​റെ ശ​മ്പ​ളം നേ​ടു​ന്നുണ്ട്. ബം​ഗ​ളൂ​രു എ​ഫ്‌​സി​യി​ല്‍ 30 വി​ദ​ഗ്ധ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.​ലീ​ഗു​ക​ളു​ടെ എ​ണ്ണ​മേ​റു​മ്പോ​ള്‍ സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​രു​ടെ ആ​വ​ശ്യ​ക​ത​യും വ​ര്‍​ധി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ വ​ലി​യ കാ​യി​ക​മേ​ള​ക​ൾ ന​ട​ക്കു​ന്ന ഇ​ന്ത്യ​യി​ല്‍ സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​ര്‍​ക്ക് വ​ലി​യ ജോ​ലി സാ​ധ്യ​ത​യാ​യി​രി​ക്കും ഉ​ണ്ടാ​കാ​ന്‍ പോ​കു​ന്ന​ത്.

സേ​വ​ന​ങ്ങ​ൾ

സ്‌​പോ​ര്‍​ട്‌​സ് മാ​ര്‍​ക്ക​റ്റിം​ഗ്, സ്‌​പോ​ര്‍​ട്‌​സ് ഇ​വ​ന്‍റ്മാ​നേ​ജ്‌​മെ​ന്‍റ്, ടീം ​മാ​നേ​ജ്‌​മെ​ന്‍റ്, പ്ല​യേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ്, ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ മാ​നേ​ജ്‌​മെ​ന്‍റ, ഗ്രാ​സ്‌​റൂ​ട്ട്‌​സ് ഡെ​വ​ല​പ്‌​മെ​ന്‍റ്, ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ്, റി​ലേ​ഷ​ന്‍​ഷി​പ്പ് മാ​നേ​ജ്‌​മെ​ന്‍റ്, ട്രെ​യി​നിം​ഗ്, മീ​ഡി​യ പ്രൊ​വൈ​ഡേ​ഴ്‌​സ്, സ്‌​പോ​ര്‍​ട്‌​സ് മീ​ഡി​യ എ​ന്നി​വ​യാ​ണു സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ സേ​വ​ന​ങ്ങ​ള്‍ .

കോ​ഴ്സു​ക​ൾ

സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റി​ൽ എം​ബി​എ : മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി ഓ​ഫ് സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റ് യു​ജി​സി അം​ഗീ​കാ​ര​മു​ള്ള എം​ബി​എ കോ​ഴ്സ് ന​ട​ത്തു​ന്ന രാ​ജ്യ​ത്തെ ഏ​ക സ്ഥാ​പ​ന​മാ​ണ്. എം​ബി​എ മാ​ത്ര​മ​ല്ല, ബാ​ച്ചി​ല​ർ ഓ​ഫ് സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റ്, ഡി​പ്ലോ​മ ഇ​ൻ സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ളും അ​ക്കാ​ഡ​മി ന​ട​ത്തു​ന്നു​ണ്ട്.

ര​ണ്ടു വ​ർ​ഷ​ത്തെ ഫു​ൾ ടൈം ​കോ​ഴ്സാ​ണ് സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റി​ൽ എം​ബി​എ. സ്പോ​ർ​ട്സ് മാ​ർ​ക്ക​റ്റിം​ഗ്, സ്പോ​ർ​ട്സ് മീ​ഡി​യ, സ്പോ​ർ​ട്സ് ആ​പ്പാ​ര​ൽ ആ​ൻ​ഡ് മെ​ർ​ക്ക​ൻ​ഡൈ​സിം​ഗ് മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച ക​രി​യ​ർ ക​രു​പ്പി​ടി​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന​താ​ണു കോ​ഴ്സ്. ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. എ​ൻ​ട​ർ​ടെ​യി​ൻ​മെ​ന്‍റ്, ഹെ​ൽ​ത്ത് ആ​ൻ​ഡ് ഫി​റ്റ്നെ​സ്, ഹോ​സ്പി​റ്റാ​ലി​റ്റി, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം, ബ്രാ​ൻ​ഡിം​ഗ് ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ചു​വ​ടു​റ​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന​വി​ധം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​താ​ണു കോ​ഴ്സ്.

പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റ് ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള​താ​ണ്. ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റി​ൽ ബി​ബി​എ കോ​ഴ്സ് മൂ​ന്നു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള​താ​ണ്. പ്ല​സ്ടു​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഡി​പ്ലോ​മ ഇ​ൻ സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​നും പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​രു വ​ർ​ഷ​മാ​ണ് കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ണ്‍: 0222 8444111 / 07718862664. വെ​ബ്സൈ​റ്റ്: http://nasm.edu.in.

സ്പോ​ർ​ട്സ് സ​യ​ൻ​സി​ൽ ബി​എ​സ്‌​സി: സ്പോ​ർ​ട്സ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണി​പ്പാ​ൽ യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തു​ന്ന കോ​ഴ്സാ​ണ് എ​ക്സ​ർ​സൈ​സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് സ​യ​ൻ​സി​ൽ ബി​എ​സ്‌​സി. ഒ​രു സെ​മ​സ്റ്റ​ർ ഇ​ന്‍റേ​ണ്‍​ഷി​പ്പു കൂ​ടി ചേ​ർ​ത്ത് നാ​ലു വ​ർ​ഷ​ത്തെ കോ​ഴ്സാ​ണി​ത്. എ​ക്സ​ർ​സൈ​സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് സൈ​ക്കോ​ള​ജി, മൂ​വ്മെ​ന്‍റ് അ​നാ​ല​സി​സ്, ട്രെ​യി​നിം​ഗ് ആ​ൻ​ഡ് ക​ണ്ടീ​ഷ​നിം​ഗ്, ന്യൂ​ട്രീ​ഷ്യ​ൻ ആ​ൻ​ഡ് ഹ്യൂ​മ​ൻ പെ​ർ​ഫോ​മ​ൻ​സ്, സ്പോ​ർ​ട്സ് ആ​ൻ​ഡ് എ​ക്സ​ർ​സൈ​സ് സൈ​ക്കോ​ള​ജി എ​ന്നി​വ ക​രി​ക്കു​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പ്ലസ്ടു​വാ​ണ് അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത. വെ​ബ്സൈ​റ്റ്: https://manipal.edu.

സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റി​ൽ പി​ജി ഡി​പ്ലോ​മ: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റി​ൽ ന​ട​ത്തു​ന്ന ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഡി​പ്ലോ​മ കോ​ഴ്സ് ക​ൽ​ക്ക​ട്ട യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്നു. ഒ​രു വ​ർ​ഷ​ത്തേ​താ​ണ് കോ​ഴ്സ്. ജൂ​ണ്‍ ര​ണ്ടു വ​രെ അ​പേ​ക്ഷി​ക്കാം. എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യു, ഗ്രൂ​പ് ഡി​സ്ക​ഷ​ൻ എ​ന്നി​വ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ആ​കെ 30 സീ​റ്റു​ക​ളാ​ണു​ള്ള​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.iiswbm.edu.