വനിതകള്‍ക്കായി ഐസിഫോസിന്റെ ബാക്ക് ടു വര്‍ക്ക്
ഐ​ടി േ​ഖ​ല​യി​ല്‍ പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ജോ​ലി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന വ​നി​ത​ക​ളു​ടെ തൊ​ഴി​ല്‍ വീ​ണ്ടെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ സ്വ​ത​ന്ത്ര സോ​ഫ്റ്റ് വേ​ര്‍ സ്ഥാ​പ​ന​മാ​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഫ്രീ ​ആ​ന്‍​ഡ് ഓ​പ്പ​ണ്‍ സോ​ഴ്സ് സോ​ഫ്റ്റ്‌വേ​ര്‍ (ഐ​സി​ഫോ​സ്) വി​വി​ധ സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌വേ​ര്‍ മേ​ഖ​ല​ക​ളി​ല്‍ തീ​വ്ര പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

"ബാ​ക്ക്ടു​വ​ര്‍​ക്ക്'​എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ദൗ​ത്യ​ത്തി​ലൂ​ടെ വി​വാ​ഹം, മാ​തൃ​ത്വം, പ്രാ​ദേ​ശി​ക പ​രി​മി​തി​ക​ള്‍, കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വങ്ങ​ള്‍ എ​ന്നി​വ കാ​ര​ണം ജോ​ലി​യി​ല്‍ നി​ന്നു മാ​റി​നി​ല്‍​ക്കേ​ണ്ടി​വ​ന്ന പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ വ​നി​ത​ക​ളു​ടെ ശ​ക്തീ​ക​ര​ണ​ത്തി​നാ​ണ് ഐ​സി​ഫോ​സ് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​ത്.

ലാ​ടെ​ക്സി​ലും സോ​ഫ്റ്റ് വേ​ര്‍ ടെ​സ്റ്റിം​ഗി​ലും അ​ടി​സ്ഥാ​ന​മാ​ക്കി​യ "ബാ​ക്ക്ടു​വ​ര്‍​ക്കി'
ന്‍റെ ആ​ദ്യ ബാ​ച്ചു​ക​ളു​ടെ പ​രി​ശീ​ല​നം ജൂ​ലൈ എ​ട്ടി​ന് കാ​ര്യ​വ​ട്ട​ത്തെ സ്പോ​ര്‍​ട്സ് ഹ​ബ്ബി​ല്‍ ന​ട​ക്കും. വി​വി​ധ സ്വ​ത​ന്ത്ര സോ​ഫ്റ്റ് വേ​ര്‍ മേ​ഖ​ല​ക​ളി​ലൂ​ടെ വ​നി​ത​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ ക​രി​യ​റി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് ഈ ​സം​രം​ഭ​ത്തി​ലൂ​ടെ ഐ​സി​ഫോ​സ് പ്ര​ദാ​നം ചെ​യ്യു​ന്ന​ത്.

തീ​വ്ര പ​രി​ശീ​ല​ന​ത്തി​നാ​യി 29 വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഓ​രോ പ​രി​ശീ​ല​ന​ത്തി​നും 30 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് https://wh.icfoss.org/ back2work/events/ എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.