പെണ്‍കുട്ടികള്‍ക്ക് ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ്
ക്രി​സ്ത്യ​ൻ, മു​സ്ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി മൗ​ലാ​നാ ആ​സാ​ദ് എ​ഡ്യൂ​ക്കേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന ബീ​ഗം ഹ​സ്റ​ത്ത് മ​ഹ​ൽ നാ​ഷ​ണ​ൽ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. 9, 10 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് 5000 രൂ​പ​യും 11,12 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് 6000 രൂ​പ​യു​മാ​ണു സ്കോ​ള​ർ​ഷി​പ് തു​ക.

ന്യൂന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ 9,12 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​കാ​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. തൊ​ട്ടു മു​ൻ​വ​ർ​ഷം വാ​ർ​ഷി​ക പ​രീ​ക്ഷ​യ്ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം. ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ വാ​ർ​ഷി​ക വ​രു​മാ​നം ര​ണ്ടു ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്. സെ​പ്റ്റം​ബ​ർ 30ന​കം അ​പേ​ക്ഷി​ക്ക​ണം. http://www.maef.nic.in.