റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ചെന്നെെയിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ കായികതാരങ്ങൾക്ക് അവസരം. 13 ഒഴിവുണ്ട്. സീനിയർ ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്, ടെക്നീഷ്യൻ ഗ്രേഡ് III തസ്തികകളിലാണ് അവസരം. സീനിയർ ക്ലാർക്കിന് പ്ലസ്ടു/ തത്തുല്യവും ടെക്നീഷ്യന് പത്താം ക്ലാസ് പാസുമാണ് യോഗ്യത. പ്രായരിധി: 18-25 വയസ്.
രണ്ടു വിജ്ഞാപനങ്ങളിലാണ് അവസരം.
ഒഴിവ്-10. ബാസ്കറ്റ് ബോൾ (പുരുഷൻ), ഹോക്കി (പുരുഷൻ), കബഡി (പുരുഷൻ), വോളിബോൾ (പുരുഷൻ, വനിത), ടേബിൾ ടെന്നീസ് (വനിത) എന്നിങ്ങനെയാണ് ഒാരോ കായികവിഭാഗത്തിനുമുള്ള ഒഴിവ്.
ഒഴിവ് 3. ചെസ്(പുരുഷൻ), ടേബിൾ ടെന്നീസ്(സ്ത്രീ), ടെന്നീസ്(പുരുഷൻ) എന്നീ കായികയിനങ്ങളിലാണ് അവസരം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ ഒന്പത്.
വിശദവിവരങ്ങൾക്ക്: www.icf.indianrailways.gov.in എന്ന വെബ്സെെറ്റിൽ.