പ്രതിരോധ വകുപ്പിനു കീഴിൽ കോൽക്കത്തയിലുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡിൽ സ്പെഷൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഒബിസി, എസ്സി, എസ്ടി വിഭാഗക്കാർക്കാണ് അവസരം. 12 ഒഴിവുകളുണ്ട്.
ജനറൽ മാനേജർ: നാല് ഒഴിവ്. (കൊമേഴ്സ്യൽ, മെഡിക്കൽ ഫിനാൻസ്, ടെക്നിക്കൽ വിഭാഗങ്ങളിൽ ഒന്നു വീതം). കൊമേഴ്സ്, മെഡിക്കൽ ഒഴിവ് ഒബിസി വിഭാഗക്കാർക്കും ഫിനാൻസ്, ടെക്നിക്കൽ ഒഴിവ് എസ്സി, എസ്ടി വിഭാഗക്കാർക്കും അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിച്ചിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.grse.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ എട്ട്.
ഡിആര്‍ഡിഒയില്‍ അപ്രന്റീസ്
ഡിആര്‍ഡിഒയില്‍ ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനി, ഡിപ്ലോമ അപ്രന്റീസ് ട്രെയിനി, ഐടിഐ അപ്രന്റീസ് ട്രെയിനി തസ്തികയിലെ 150 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.drdo.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
യോഗ്യത
ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനി: ബിടെക്/ ബിഇ
ഡിപ്ലോമ അപ്രന്റീസ് ട്രെയിനി: ഡിപ്ലോമ
ഐടിഐ അപ്രന്റീസ് ട്രെയിനി: ഡിപ്ലോമ
ഒഴിവ്: 150 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ ഏഴ്.