കരസേനയിൽ പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീം (പെർമനന്റ് കമ്മീഷൻ) 41-ാം കോഴ്സിലേക്ക് അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. 90 ഒഴിവുകളാണുള്ളത്. 2020ജനുവരിയിൽ കോഴ്സ് ആരംഭിക്കും. ഓണ്‍ലൈൻ വഴി മാത്രം അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13.
പ്രായം: 16.5-19.5. 2000ജൂലൈ ഒന്നിനു മുന്‍പും 2003ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ചു കുറഞ്ഞത് 70% മാർക്കോടെ പ്ലസ്ടു ജയം/തത്തുല്യം. പരിശീലനം അഞ്ചു വർഷം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനിയറിംഗ് ബിരുദവും ലഭിക്കും. വിജയകരമായ പരിശീലനത്തിനുശേഷം ലഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും. പരിശീലനം തീരും വരെ വിവാഹിതരാവാൻ പാടില്ല. ശാരീരികയോഗ്യത സംബന്ധിച്ചുള്ള വിശദവിവരങ്ങൾക്ക് www.joinin dianarmy.n ic.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.