ഇന്ത്യന്‍ നേവിയില്‍ സെയിലര്‍ സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്മെന്റ് (എസ്എസ്ആര്‍) ആര്‍ട്ടിഫൈസര്‍ അപ്രന്റീസ് (എഎ)- ഓഗസ്റ്റ് 2020 ബാച്ചിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സെയിലര്‍ എസ്എസ്ആര്‍ തസ്തികയില്‍ 2200 ഒഴിവും എഎ തസ്തികയില്‍ 500 ഒഴിവുകളുമാണുള്ളത്.
പ്രായം: അപേക്ഷകര്‍ 2000 ഓഗസ്റ്റ് ഒന്നിനും 2003 ജൂലൈ 31 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതിയും ഉള്‍പ്പെടെ).
വിദ്യാഭ്യസ യോഗ്യത: എഎ- ഫിസിക്സ് മാത്തമാറ്റിക്സ് എന്നിവ പഠിച്ച് അറുപതു ശതമാനം മാര്‍ക്കോടെ പ്ലസ്ടു. കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് പ്ലസ്ടുവില്‍ പഠിച്ചിരിക്കണം.
എസ്എസ്ആര്‍- ഫിസിക്സ് മാത്തമാറ്റിക്സ് എന്നിവ പഠിച്ച് അറുപതു ശതമാനം മാര്‍ക്കോടെ പ്ലസ്ടു. കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് പ്ലസ്ടുവില്‍ പഠിച്ചിരിക്കണം.
ശമ്പളം: ട്രെയിനിംഗ് സമയത്ത് 14,600 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ 21,700- 69,100 സ്കെയിലില്‍ നിയമനം ലഭിക്കും.
അപേക്ഷ ഫീസ്: 205 രൂപ. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.