സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) അസിസ്റ്റന്റ്, അക്കൗണ്ടന്റ്, സ്റ്റെനോഗ്രാഫര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അനലിസ്റ്റ്, ട്രാന്സ്ലേറ്റര് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി: 14
അസിസ്റ്റന്റ് സെക്രട്ടറി (ഐടി): ഏഴ്
അനലിസ്റ്റ് (ഐടി): 14
ജൂണിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര്: എട്ട്
സീനിയര്‍ അസിസ്റ്റന്റ്: 60
സ്റ്റെനോഗ്രാഫര്‍: 25
അക്കൗണ്ടന്റ്: ആറ്
ജൂണിയര്‍ അസിസ്റ്റന്റ്: 204
ജൂണിയര്‍ അക്കൗണ്ടന്റ്: 19
തസ്തികകളിലാണ് അവസരം.
അപേക്ഷാ ഫീസ്: ഗ്രൂപ്പ് എ തസ്തികകള്‍ക്ക് 1,500 രൂപയും ബാങ്ക് ചാര്‍ജും. ഗ്രൂപ്പ് ബി, സി തസ്തികകള്‍ക്ക് 800 രൂപയും ബാങ്ക് ചാര്‍ജും. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, വാലറ്റ് എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാം. അപേക്ഷിക്കണ്ട വിധം: www.cbse .nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 16.