ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് (ജനറല്‍ ഡ്യൂട്ടി) തസ്തികയില്‍ 02/20202 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
നാവിക് (ജനറല്‍ ഡ്യൂട്ടി-ജിഡി): 260 ഒഴിവ്.
ശമ്പളം: 21,700 രൂപ.
പ്രായം: 18- 22 വയസ്. 1998 ഓഗസ്റ്റ് ഒന്നിനും 2002 മാര്‍ച്ച് 31നും മധ്യേ ജനിച്ചവരായിരിക്കണം അപേക്ഷകര്‍.
യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങള്‍ പഠിച്ച് മൊത്തം 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസ്. എസ്സി, എസ്ടി വിഭാഗക്കാര്‍ക്കും യോഗ്യരായ കായികതാരങ്ങള്‍ക്കും മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവ് ലഭിക്കും.
ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157.5 സെ.മീ. , ലക്ഷദ്വീപുകാർക്ക് രണ്ടു സെ.മീ. ഇളവുണ്ട്. തൂക്കവും ഉയരവും ആനുപാതികം. നെഞ്ചളവ്: വികസിപ്പിച്ചാൽ 81 സെന്റീമീറ്ററിൽ കുറയരുത് (കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം). ദൂരക്കാഴ്ച: 6/6, 6/9. ശരീരിക യോഗ്യതകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
അപേക്ഷിക്കേണ്ട വിധം: ജനുവരി 26 മുതല്‍ ഫെബ്രുവരി രണ്ടുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.joinindianco astguard.gov.in.