കൊച്ചിൻ ഷിപ്പ് യാർഡിൽ വിവിധ തസ്തികകളിലായി ഏഴ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസറി കേഡർ, എക്സിക്യൂട്ടീവ് ട്രെയിനി തസ്തികളിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്കിക്യൂട്ടീവ് ട്രെയിനി (ഇൻഫർമേഷൻ ടെക്നോളജി): നാല്
യോഗ്യത: കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എൻജിനിയറിംഗ് ബിരുദം. അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തബിരുദം.
പ്രായപരിധി: 27 വയസ്.
സൂപ്പർ വൈറസറി കേഡർ (അസിസ്റ്റന്റ് എൻജിനിയർ): മൂന്ന്
ഇലക്ട്രോണിക്സ്: ഒന്ന്
യോഗ്യത: ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ഡിപ്ലോമ. ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
ഇൻഫർമേഷൻ ടെക്നോളജി: രണ്ട് ഒഴിവ്
യോഗ്യത: കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ. ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 45 വയസ്.
വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും www.cochinshipyad.com എന്ന വെബ്സൈറ്റ് കാണുക.
സൂപ്പർവൈസറി കേഡർ തസ്തികയിൽ അപേക്ഷാ ഫീസ് 200 രൂപയും എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ 750 രൂപയുമാണ്.
എസ്്സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് ഫീസ് ഇല്ല. സൂപ്പർവൈറസറി കേഡർ തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ മൂന്ന്. എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ എട്ട്.