കേരള സംസ്ഥാന സർവീസ് പോലീസ് വകുപ്പിൽ വയനാട്, മലപ്പുറം ജില്ലകളിലെ നിലന്പൂർ, കാളികാവ്, അരിക്കോട്, വണ്ടൂർ ബ്ലോക്കുകൾ, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നീ പ്രദേശങ്ങളിലെ ആദിവാസി കോളനിയിൽ വസിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യോഗ്യരായ വനിത, പുരുഷ ഉദ്യോഗാർഥികളിൽനിന്ന് രണ്ടാം ഘട്ട സ്പെഷൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി നന്പർ: 8/2020
പോലീസ് (കേരള പോലീസ് സബോർഡിനേറ്റ് സർവീസസ്)
വനിത പോലീസ് കോണ്‍സ്റ്റബിൾ
35 ഒഴിവ്.
കാറ്റഗറി നന്പർ: 9/2020
പോലീസ് (കേരള പോലീസ് സബോർഡിനേറ്റ് സർവീസസ്)
പോലീസ് കോണ്‍സ്റ്റബിൾ
90 ഒഴിവുകൾ.
പ്രായം: 18- 31 വയസ്.
യോഗ്യത: എസ്എസ്എൽസി/ തത്തുല്യം.
എസ്എസ്എൽസി യോഗ്യതയുള്ളവരുടെ അഭാവത്തിൽ തോറ്റവരെയും പരിഗണിക്കും. മതിയായ ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ എട്ടാം ക്ലാസ് താഴ്ന്ന യോഗ്യതയാണ്.
ശാരീരിക യോഗ്യത: സ്ത്രീകൾക്ക്: കുറഞ്ഞത് 150 സെമീ. മികച്ച കാഴ്ച ശക്തി. പുരുഷന്മാർക്ക് 160 സെമീ. നെഞ്ചളവ്- 76 സെമീ. കുറഞ്ഞത് അഞ്ച് സെമീ വികാസം. മികച്ച കാഴ്ച ശക്തി.
അപേക്ഷ സമർപ്പിക്കേണ്ട രീതി: യോഗ്യരായ ഉദ്യോഗാർഥികൾ എഴുതിയോ ടൈപ്പ് ചെയ്തോ ആയ അപേക്ഷകൾ പിഎസ്സിയുടെ ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാലിലോ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 24.
കൂടുതൽ വിവരങ്ങൾക്ക് www.keralaps c.gov.in സന്ദർശിക്കുക.