ആരവല്ലി പവർ കന്പനി പ്രൈവറ്റ് ലിമിറ്റഡിൽ എൻജിനിയർ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികിയലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹരിയാനയിലെ ജജ്ജാർ പ്ലാന്റിലാണ് അവസരം. ഗേറ്റ്-2019 വഴിയാണ് തെരഞ്ഞെടുപ്പ്.
ഇലക്ട്രിക്കൽ: എട്ട് ഒഴിവ്.
മെക്കാനിക്കൽ: 12 ഒഴിവ്.
ഇൻസ്ട്രുമെന്റേഷൻ: അഞ്ച് ഒഴിവ്.
യോഗ്യത: 65 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ബിരുദം. എസ്സി, എസ്ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.
പ്രായം: 2020 ജൂണ്‍ ഒന്നിന് 27 വയസ്.
അപേക്ഷിക്കേണ്ട വിധം: www.ap cpl.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.