ഭാരതസർക്കാരിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും സംയുക്ത സംരംഭമായ ടിഡിഎച്ച്ഡിയിൽ പേഴ്സണേൽ ആൻഡ് പബ്ലിക് റിലേഷൻ വിഭാഗത്തിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യുജിസി-നെറ്റ് ജൂണ്‍ പരീക്ഷയിൽ യോഗ്യത നേടുന്നവർക്കാണ് അവസരം.
എക്സിക്യൂട്ടീവ് ട്രെയിനി (ഇടി) പേഴ്സണേൽ: 10 ഒഴിവ്.
എക്സിക്യൂട്ടീവ് ട്രെയിനി (ഇടി) പബ്ലിക് റിലേഷൻ (പിആർ): നാല് ഒഴിവ്.
പ്രായം: 2020 ഏപ്രിൽ ഒന്നിന് 30 വയസ്.
യോഗ്യത: ലേബർ വെൽഫയർ, പേഴ്സണേൽ മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻ, ലേബർ ആൻഡ് സോഷ്യൽ വെൽഫയർ, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്് എന്നിവയിൽ നെറ്റ് യോഗ്യത നേടിയിരിക്കണം. പബ്ലിക് റിലേഷൻ തസ്തികയിൽ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ യുജിസി നെറ്റ് യോഗ്യത നേടിയിരിക്കണം.
അപേക്ഷിക്കേണ്ട വിധം: www.thdc.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30.