മദ്രാസ് ഹൈക്കോടതിയിൽ പേഴ്സണൽ സ്റ്റാഫ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പേഴ്സണൽ അസിസ്റ്റന്റ് (ജഡ്ജി): 66
പേഴ്സണൽ അസിസ്റ്റന്റ് (രജിസ്ട്രാർ): എട്ട്
പേഴ്സണൽ ക്ലാർക്ക് (ഡെപ്യൂട്ടി രജിസ്റ്റാർ): മൂന്ന്
പ്രായം: 18- 35 വയസ്.
യോഗ്യത: ബിരുദം, ഷോർട്ട് ഹാൻഡും ടൈപ്പ്റൈറ്റിംഗും.
അപേക്ഷാ ഫീസ്: 1000 രൂപ. എസ്സി, എസ്ടി, വികലാംഗർ, വിധവകൾ എന്നിവർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: www.mhc.tn.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി മൂന്ന്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.