എയർമാൻ ഗ്രൂപ്പ് എക്സ് (എഡ്യുക്ക ഷൻ ഇൻസ്ട്രക്ടർ ഒഴികെ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കൽ- ഓട്ടോടെക്ക്, ജിടിഐ, ഐഎഫ്(പി) മ്യൂസീഷൻ ട്രേഡുകൾ ഒഴികെ) ട്രേഡുകളിലേക്ക് ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിക്കുന്നു. അവിവാഹിതരായ യുവാക്കൾക്ക് മാത്രമേ അപേക്ഷിക്കാവൂ. മാസ്റ്റർ വാറന്റ് ഓഫീസർ റാങ്ക് വരെ ഉയരാവുന്ന തസ്തികയാണിത്. വിവിധ പരീക്ഷകളിൽ യോഗ്യത നേടിയാൽ കമ്മീഷൻഡ് ഓഫീസറാകാനുള്ള അവസരവുമുണ്ട്.
എഴുത്തുപരീക്ഷ, ശാരീരികയോഗ്യതാ പരീക്ഷ, അഭിമുഖം, ട്രേഡ് അലോക്കേഷൻ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ശാരീരിക യോഗ്യത- ഉയരം- 152.5 സെമീ. നെഞ്ച് വികാസം- 5 സെമീ. ഉയരത്തിനൊത്ത തൂക്കം.
പ്രായം- 2001 ജനുവരി 16നും 2004 ഡിസംബർ 29നും ഇടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
അപേക്ഷിക്കേണ്ടവിധം-www.indianairforce.nic.inഎന്ന വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം ശരിക്കും വായിച്ചു മനസിലാക്കിയശേഷം വേണം അപേക്ഷ സമർപ്പിക്കാൻ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രു വരി ഏഴ്.