ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാഡമിയിലെ 133-ാം ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്കുള്ള പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു.
അവിവാഹിതരായ പുരുഷൻമാർക്ക് അവസരം. എൻജിനിയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ആകെ 40 ഒഴിവുകളാണ് ഉള്ളത്. 49 ആഴ്ചയിലെ പരിശീലനത്തിനുശേഷം ലെഫ്റ്റനന്റ് തസ്തികയിൽ നിയമനം ലഭിക്കും. പരിശീലന സമയത്തുള്ള സ്റ്റെപ്പൻഡ്: 56,100 രൂപ.
യോഗ്യത: എൻജിനിയറിംഗ് ബിരുദമാണ് യോഗ്യത.
ഒഴിവുകൾ: സിവിൽ ആൻഡ് ബിൽഡിംഗ് കൺസ്ട്രക്ഷൻ ടെക്നോളജി- 11, മെക്കാനിക്കൽ- മൂന്ന്, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്- നാല്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/കംപ്യൂട്ടർ ടെക്നോളജി/എംഎസ്സി കംപ്യൂട്ടർ സയൻസ്- ഒന്‍പത്, ഐടി- മൂന്ന്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ്- ഒന്ന്, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ- ഒന്ന്, എയറോനോട്ടിക്കൽ/എയ്റോസ്പേസ്/എവിയോണിക്സ്- മൂന്ന്, എൻജിനിയറിംഗ്- ഒന്ന്, ടെക്സ്റ്റൈൽ എൻജിനിയറിംഗ്- ഒന്ന്.
പ്രായപരിധി: 20- 27 വയസ്. 1994 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനും ഇടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. തെരഞ്ഞെടുപ്പ് അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എസ്ബി ഇന്റര്‍വ്യൂ ഉണ്ടായിരിക്കും.
അപേക്ഷ-www.joinindianarmy.nic.inലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ അതിന്റെ പ്രിന്റൗട്ട് എടുക്കണം. ഒരു പ്രിന്റൗട്ട് പൂരിപ്പിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ടു സാക്ഷ്യപ്പെടുത്തി നിര്‍ദിഷ്ടസ്ഥലത്ത് ഫോട്ടോയും ഒട്ടിച്ച് ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിനു ക്ഷണിക്കപ്പെട്ടാല്‍ ഹാജരാകുക.
വിശദവിവരങ്ങൾക്ക് www.joinindiaarmy.nic.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 26.