മി​ലി​ട്ട​റി എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ അ​വ​സ​രം
മി​ലി​ട്ട​റി എ​ന്‍​ജി​നി​യ​റിം​ഗ് സ​ര്‍​വീ​സി​ല്‍ 502 ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. മേ​യ് 16 നു ​കേ​ര​ള​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ വ​ച്ചു പ​രീ​ക്ഷ ന​ട​ത്തും.

ഡ്രോ​ട്‌​സ്മാ​ൻ, സൂ​പ്പ​ര്‍​വൈ​സ​ര്‍ ത​സ്തി​ക​യി​ലാ​ണ് ഒ​ഴി​വ്.
യോ​ഗ്യ​ത: ഡ്രോ​ട്‌​സ്മാ​ൻ- ആ​ര്‍​ക്കി​ടെ​ക്ച​റ​ല്‍ അ​സി​സ്റ്റ​ന്‍റ്ഷി​പ് ഡി​പ്ലോ​മ. ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​ല​ഷ​ണീ​യം.

സൂ​പ്പ​ര്‍​വൈ​സ​ർ- ഇ​ക്ക​ണോ​മി​ക്‌​സ്/ കൊ​മേ​ഴ്‌​സ്/ സ്റ്റാ​സ്റ്റി​സ്റ്റി​ക്‌​സ്/ ബി​സി​ന​സ് സ്റ്റ​ഡീ​സ്/ പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. അ​ല്ലെ​ങ്കി​ല്‍ മേ​ല്‍​പ്പ​റ​ഞ്ഞ വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​വും മെ​റ്റീ​രി​യ​ല്‍​സ് മാ​നേ​ജ്‌​മെ​ന്‍റ്/​പ​ര്‍​ച്ചേ​സിം​ഗ്/ ലോ​ജി​സ്റ്റി​ക്‌​സ്/ പ​ബ്ലി​ക് പ്രൊ​ക്യൂ​ര്‍​മെ​ന്‍റ് ഡി​പ്ലോ​മ​യും ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും.
പ്രാ​യം: 18- 30 വ​യ​സ്. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് വ​യ​സി​ള​വ് ല​ഭി​ക്കും.

വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് www.mes.gov.in കാ​ണു​ക. അ​പേ​ക്ഷാ ഫീ​സ് 100 രൂ​പ. വ​നി​ത/ എ​സ്‌​സി/ എ​സ്ടി/ ഭി​ന്ന​ശേ​ഷി​ക്കാ​ർ/ വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഫീ​സി​ല്ല. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 12.