കാണ്‍പുരിലെ ആര്‍ട്ടിഫിഷ്യല്‍ ലിംബ്സ് മാനുഫാക്ചറിംഗ് കോര്പറേഷന് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 37 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്.
മാനേജര്‍ (ഇലക്ട്രോണിക്സ്-
ഒന്ന്, മെക്കാനിക്കൽ-ഒന്ന്):
രണ്ട് ഒഴിവ്.
യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍ ബിരുദവും 12 വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഡെപ്യൂട്ടി
മാനേജർ: ഒന്ന്
യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇന്‍സ്ടുമെന്റേഷന്‍ ബിരുദം. പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് മാനേജർ: അഞ്ച്.
യോഗ്യത: മെക്കാനിക്കൽ/ പ്രൊഡക്ഷന്‍/ ഇന്‍ഡസ്ട്രിയല്‍ / ഇലക്ട്രിക്കല്‍ /ഇലക്ട്രോണിക്സ് ബിരുദം. എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ജൂണിയര്‍ മാനേജർ: 13 ഒഴിവ്.
യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ പ്ലാസ്റ്റിക് ടെക്നോളജി/ പ്ലാസ്റ്റിക് എന്‍ജിനിയറിംഗ്/ മെക്കാനിക്കല്‍/ പ്രൊഡക്ഷൻ/ ഇന്‍ഡസ്ട്രിയല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ പിജി ഡിഎംഎം/ സിഎ/ ഐസിഎഐ ബിരുദവും പി ആന്‍ഡ് എ തസ്തികയിലേക്ക് എംബിഎ അല്ലെങ്കില്‍ പേഴ്സണൽ/ എച്ച്ആര്‍/ ഐആര്‍/ മാനേജ്മെന്റ് ബിരുദാനന്തരബിരുദ ഡിപ്ലോമ. അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഓഫീസർ: എട്ട് ഒഴിവ്.
യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍/ പ്രൊഡക്ഷന്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. പി ആന്‍ഡ് എ തസ്തികയിലേക്ക് എംബിഎ അല്ലെങ്കില്‍ പേഴ്സണൽ/ എച്ച്ആര്‍/ ഐആർ/ മാനേജ്മെന്റ് ബിരുദാനന്തരബിരുദ ഡിപ്ലോമ.
വര്‍ക്ക്മെൻ:
എട്ട് ഒഴിവ്.
യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ഡിപ്ലോമ. കൊമേഴ്സ്/ഇക്കണോമിക്സ്/ സ്റ്റാസ്റ്റിസ്റ്റിക്സ്/ ബിസിനസ് സ്റ്റഡീസ് എന്നിവയിലുള്ള ബിരുദമാണ് സ്റ്റോർ, ഫിനാന്‍സ് വിഭാഗത്തിലെ യോഗ്യത.
നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം. സ്റ്റോര്‍ വിഭാഗത്തില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം മതി.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.alimco.in സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 16.