എ​സ്‌​വി​എ​ന്‍​ഐ​ടി​യി​ല്‍ 55 അ​ന​ധ്യാ​പ​ക​ര്‍
സൂ​റ​ത്തി​ലെ സ​ര്‍​ദാ​ര്‍ വ​ല്ല​ഭ്ഭാ​യ് നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 55 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സീ​നി​യ​ര്‍ ടെ​ക്‌​നീ​ഷ്യ​ൻ, ടെ​ക്‌​നീ​ഷ്യ​ന്‍, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​ളി​ലാ​ണ് അ​വ​സ​രം.

സീ​നി​യ​ര്‍ ടെ​ക്‌​നീ​ഷൻ- 13
കെ​മി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ്/ കെ​മി​സ്ട്രി- ര​ണ്ട്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്- ഒ​ന്ന്, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഇ​ല​ക്‌​ട്രി​ക്ക​ല്‍, ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​ൻ- ഏ​ഴ്, മെ​ക്കാ​നി​ക്ക​ൽ- ര​ണ്ട്, സി​വി​ല്‍- ഒ​ന്ന്
യോ​ഗ്യ​ത: സ​യ​ന്‍​സ് പ്ല​സ്ടു അ​ല്ലെ​ങ്കി​ല്‍ പ്ല​സ്ടു​വും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ലെ ഒ​രു​വ​ര്‍​ഷ​ത്തെ ഐ​ടി​ഐ. അ​ല്ലെ​ങ്കി​ല്‍ പ​ത്താം​ക്ലാ​സും ബ​ന്ധ​പ്പെ​ട്ട ഐ​ടി​ഐ ട്രേ​ഡി​ലെ ര​ണ്ടു വ​ര്‍​ഷ​ത്തെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും. അ​ല്ലെ​ങ്കി​ല്‍ മൂ​ന്നു വ​ര്‍​ഷ​ത്തെ ഡി​പ്ലോ​മ. ബി​രു​ദം അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി: 33 വ​യ​സ്.

ടെ​ക്‌​നീ​ഷൻ- 25
കെ​മി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ്/ കെ​മി​സ്ട്രി- മൂ​ന്ന്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്- എ​ട്ട്, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഇ​ല​ക്‌​ട്രി​ക്ക​ല്‍, ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​ൻ- ഒ​മ്പ​ത്, മെ​ക്കാ​നി​ക്ക​ൽ- മൂ​ന്ന്, സി​വി​ല്‍ - ര​ണ്ട്.
യോ​ഗ്യ​ത: സ​യ​ന്‍​സ് പ്ല​സ്ടു അ​ല്ലെ​ങ്കി​ല്‍ പ്ല​സ്ടു​വും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ലെ ഒ​രു വ​ര്‍​ഷ​ത്തെ ഐ​ടി​ഐ സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​ല്ലെ​ങ്കി​ല്‍ പ​ത്താ​ക്ലാ​സും ബ​ന്ധ​പ്പെ​ട്ട ഐ​ടി​ഐ ട്രേ​ഡി​ലെ ര​ണ്ടു വ​ര്‍​ഷ​ത്തെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​ല്ലെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ലെ മൂ​ന്നു വ​ര്‍​ഷ​ത്തെ ഡി​പ്ലോ​മ. ബി​രു​ദം അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി: 27 വ​യ​സ്.

ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ്: 17
കെ​മി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ്/ കെ​മി​സ്ട്രി- ര​ണ്ട്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്- നാ​ല്, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഇ​ല​ക്‌​ട്രി​ക്ക​ല്‍, ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​ൻ- അ​ഞ്ച്, മെ​ക്കാ​നി​ക്ക​ൽ- നാ​ല്, സി​വി​ല്‍-​ര​ണ്ട്.
യോ​ഗ്യ​ത: സ​യ​ന്‍​സ് പ്ല​സ്ടു. അ​ല്ലെ​ങ്കി​ല്‍ പ്ല​സ്ടു​വും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ലെ ഒ​രു​വ​ര്‍​ഷ​ത്തെ ഐ​ടി​ഐ സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​ല്ലെ​ങ്കി​ല്‍ പ​ത്താം​ക്ലാ​സും ബ​ന്ധ​പ്പെ​ട്ട ഐ​ടി​ഐ ട്രേ​ഡി​ലെ ര​ണ്ടു​വ​ര്‍​ഷ​ത്തെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​ല്ലെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ലെ മൂ​ന്നു വ​ര്‍​ഷ​ത്തെ ഡി​പ്ലോ​മ. ബി​രു​ദം അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി: 30 വ​യ​സ്.

വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്കാ​യി www.svnit.ac.in എ​ന്ന വെ​ബ്‌​സൈ​റ്റ് കാ​ണു​ക. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പും ആ​വ​ശ്യ​രേ​ഖ​ക​ളും Deputy Registrar(Establishment), Sardar Vallabhbhai National Institute of Thechnology (SVNIT), Ichchhanath, Dumas Road, Surat-395007 എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​യ്ക്കു​ക. ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 26. അ​പേ​ക്ഷ ത​പാ​ലി​ല്‍ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് ആ​റ്.