ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാം. ഇൻഫർമേഷൻ ടെക്നോളജി എൻട്രിയിലേക്ക് അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. 2022 ജനുവരിയിൽ ഏഴിമല നേവൽ അക്കാദമിയിൽ കോഴ്സ് ആരംഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16.
യോഗ്യത: 60 ശതമാനം മർക്കോടെ ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനിയറിംഗ്/ഐടി) എംഎസ്സി/എംടെക് (കംപ്യൂട്ടർ സയൻസ്/ഐടി).
പ്രായം: 1997 ജനുവരി രണ്ടിനും 2002 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ.
തെരഞ്ഞെടുപ്പ്: ബംഗളൂരു/ ഭോപ്പാൽ/ വിശാഖപട്ടണം/ കോൽക്കത്ത എന്നിവിടങ്ങളിലായി നടക്കുന്ന എസ്എസ്ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വെബ്സൈറ്റ്: www.joinindiann avy.gov.in