ടെറിറ്റോറിയൽ ആർമിയിൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പാർട്ട് ടൈം വ്യവസ്ഥയിലാണ് അവസരം. എഴുത്തുപരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
ഓൺലൈനായി അപേക്ഷിക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിരുദം. ഫിസിക്കലായും മെഡിക്കലായും യോഗ്യതയുണ്ടായിരിക്കണം. ജോലിയുള്ളവർക്കാണ് അപേക്ഷിക്കാനാവുക.
പ്രായം: 18 - 42 വയസ്. 2021 ഓഗസ്റ്റ് 19 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
സെപ്റ്റംബർ 26 നാണ് പരീക്ഷ.
വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും www.jointerritorialarmy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 19.