തീരസംരക്ഷണ സേനയിൽ യാന്ത്രിക് തസ്തികയിലെ ഒഴിവുകളിലേക്ക് വൈകാതെ വിജ്ഞാപനം പുറപ്പെടുവിക്കും.
യോഗ്യത: പത്താംക്ലാസും അറുപതു ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമയും. സംവരണ വിഭാഗക്കാർക്ക് മാർക്കിൽ അഞ്ചു ശതമാനം ഇളവ് ലഭിക്കും.
പ്രായം: 18- 22 വയസ്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
ശന്പളം: തുടക്കത്തിൽ 20,000 രൂപ. കൂടാതെ മറ്റാനുകൂല്യങ്ങളും ലഭിക്കും.
ശാരീരിക യോഗ്യത: ഉയരം- കുറഞ്ഞത് 157 സെ.മീ., നെഞ്ചളവ്- ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. കാഴ്ചശക്തി: 6/24 (Good Eye). 6/24 (Bad Eye). സാധാരണ കേൾവിശക്തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം. അംഗവൈകല്യങ്ങൾ ഉണ്ടാകരുത്.
അപേക്ഷിക്കേണ്ട വിധം:www.joincoastguard.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം.