നിരവധി കരിയർ സാധ്യതകളുമായി ഡിസൈൻ പഠനം
വൈ​വി​ധ്യ​മാ​ര്‍ന്ന നി​ര​വ​ധി ക​രി​യ​ര്‍ സാ​ധ്യ​ത​ക​ളാ​ണ് ഡി​സൈ​ന്‍ ലോ​ക​ത്തു​ള്ള​ത്. ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന്‍, ഗെ​യിം ഡി​സൈ​ന്‍, ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഡി​സൈ​ന്‍, ഫാ​ഷ​ന്‍ ഡി​സൈ​ന്‍ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ള്‍ ഡി​സൈ​ന്‍ മേ​ഖ​ല​യി​ലു​ണ്ട്. NID, IIT പോ​ലു​ള്ള മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തി വ​രു​ന്ന UG/PG കോ​ഴ്‌​സു​ക​ള്‍ (Bachelor in Design, Master in Design) ഈ ​മേ​ഖ​ല​യി​ല്‍ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്നു ത​രു​ന്നു​ണ്ട്.

UCEED - 2022

ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റി​യൂ​ട്ട്‌​സ് ഓ​ഫ് ടെ​ക്‌​നോ​ള​ജി മും​ബൈ, ഡ​ല്‍ഹി, ഗു​വാ​ഹ​തി, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലും IIITDM ജ​ബ​ല്‍പൂ​രി​ലും ന​ട​ത്തു​ന്ന നാ​ലു വ​ര്‍ഷം ദൈ​ര്‍ഘ്യ​മു​ള്ള 2022 ലെ B. Des ​പ്രോ​ഗ്രാ​മി​ന് ഇ​പ്പോ​ള്‍ അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചി​ട്ടു​ണ്ട് .

അ​ണ്ട​ര്‍ ഗ്രാ​ജ്വേ​റ്റ് കോ​മ​ണ്‍ എ​ന്‍ട്ര​ന്‍സ് എ​ക്‌​സാ​മി​നേ​ഷ​ന്‍ ഫോ​ര്‍ ഡി​സൈ​ന്‍ അ​ഥ​വാ യു​സീ​ഡ് വ​ഴി​യാ​ണ് പ്ര​വേ​ശ​നം.

12-ാം ക്ലാ​സ് അ​ഥ​വാ തു​ല്യ യോ​ഗ്യ​ത 2021 ല്‍ ​നേ​ടി​യ​വ​ര്‍ക്കും 2022-ല്‍ ​പ്ല​സ്ടു പൂ​ര്‍ത്തി​യാ​ക്കു​ന്ന​വ​ര്‍ക്കും മാ​ത്ര​മേ കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാ​നാ​വൂ.

എ​ല്ലാ സ്ട്രീ​മു​കാ​ര്‍ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. എ​ന്നാ​ല്‍ IITDM ജ​ബ​ല്‍പൂ​രി​ല്‍ ആ​ര്‍ട്‌​സ്/​ഹ്യൂ​മാ​നി​റ്റീ​സ് സ്ട്രീ​മു​കാ​ര്‍ക്ക് പ്ര​വേ​ശ​നം ല​ഭ്യ​മ​ല്ല. അ​ഞ്ചി​ട​ങ്ങ​ളി​ലു​മാ​യി ആ​കെ സീ​റ്റു​ക​ള്‍ 179.

പ്രോ​ഗ്രാ​മു​ക​ള്‍

ഇ​ന്‍ററാ​ക്്ഷ​ന്‍ ഡി​സൈ​ന്‍, ഫി​ലിം - വി​ഡി​യോ ഡി​സൈ​ന്‍, പ്രോ​ഡ​ക്ട് ഡി​സൈ​ന്‍, ആ​നി​മേ​ഷ​ന്‍ ഡി​സൈ​ന്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി ഇ​ല​ക്ടീ​വു​ക​ള്‍ ഓ​രോ ഇ​ന്‍സ്റ്റി​റ്റി​യൂ​ട്ടും വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ഐ ​ഐ ടി ​മും​ബെ​യി​ല്‍ ബി.​ഡി.​സ് കോ​ഴ്‌​സി​ന്‍റെ മൂ​ന്നാം​വ​ര്‍ഷാ​വ​സാ​നം പ​ഞ്ച​വ​ത്സ​ര ഡ്യു​വ​ല്‍ ഡി​ഗ്രി ബി.​ഡി​സ്.+​എം.​ഡി​സ് പ്രോ​ഗ്രാ​മി​ലേ​യ്ക്ക് ഓ​പ്ഷ​ന്‍ ന​ല്‍കാ​നും അ​വ​സ​ര​മു​ണ്ട്. ഒ​ക്ടോ​ബ​ര്‍ 10 വ​രെ അ​പേ​ക്ഷി​ക്കാം.

ലേ​റ്റ് ഫീ​യോ​ടെ ഒ​ക്ടോ​ബ​ര്‍ 17 വ​രെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കും. ജ​നു 23, 2022 നാ​ണ് എ​ന്‍ട്ര​ന്‍സ് പ​രീ​ക്ഷ. CEPT യൂ​ണി​വേ​ഴ്‌​സി​റ്റി, NIrma യൂ​ണി​വേ​ഴ്‌​സി​റ്റി, Shrishti Manipal എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ UCE ED സ്‌​കോ​ര്‍ അ​ഡ്മി​ഷ​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്.​കേ​ര​ള ഗ​വ.​സ്ഥാ​പ​ന​മാ​യ കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് ഡി​സൈ​നി​ലെ ബി.​ഡി​സ് പ്രോ​ഗ്രാ​മി​നും യു​സീ​ഡ് സ്‌​കോ​ര്‍ പ​രി​ഗ​ണി​ക്കാ​റു​ണ്ട്. പ​രീ​ക്ഷാ സ്‌​കോ​ര്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക www.uceed.iitb.ac.in -ല്‍ ​ല​ഭി​ക്കും.

CEED

ഐ​ഐ​എ​സ് സി ​ബം​ഗ​ലൂ​രു, ബോം​ബെ, ഡ​ല്‍ഹി, ഗു​വാ​ഹ​തി, ഹൈ​ദ​രാ​ബാ​ദ്, കാ​ന്‍പൂ​ര്‍, റൂ​ര്‍ഖി ഐ.​ഐ.​ടി.​ക​ള്‍;​ഐ ഐ​ടി​ഡി&​എം ജ​ബ​ല്‍പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ മാ​സ്റ്റ​ര്‍ ഓ​ഫ് ഡി​സൈ​ന്‍ (എം.​ഡി.​സ്.) കോ​ഴ്സു​ക​ള്‍ക്കും പി​എ​ച്ച്.​ഡി. പ്രോ​ഗ്രാ​മു​ക​ള്‍ക്കും പ്ര​വേ​ശ​ന​ത്തി​നു​ള്ള CEED (കോ​മ​ണ്‍ എ​ന്‍ട്ര​ന്‍സ് എ​ക്‌​സാ​മി​നേ​ഷ​ന്‍ ഫോ​ര്‍ ഡി​സൈ​ന്‍ ) ന് ​പി​ഴ​യി​ല്ലാ​തെ ഒ​ക്ടോ​ബ​ര്‍ 10 വ​രെ​യും പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ര്‍ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്ല​സ്ടു​വി​നു ശേ​ഷം നേ​ടി​യ കു​റ​ഞ്ഞ​ത് മൂ​ന്ന് വ​ര്‍ഷ​മെ​ങ്കി​ലും ദൈ​ര്‍ഘ്യ​മു​ള്ള ത്രി​വ​ത്സ​ര ഡി​പ്ലോ​മ/​ബി​രു​ദം/​പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ബി​രു​ദം നേ​ടി​യ​വ​ര്‍ക്കും 2022 ജൂ​ലാ​യ് മാ​സ​ത്തി​നു​ള്ളി​ല്‍ ഈ ​പ്രോ​ഗ്രാ​മു​ക​ളു​ടെ അ​ന്തി​മ​പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം. പ​ത്താം ക്ലാ​സ്സി​നു ശേ​ഷ​മു​ള്ള ഗ്രാ​ജ്വേ​റ്റ് ആ​ര്‍ട്‌​സ് ഡി​പ്ലോ​മ പ്രോ​ഗ്രാം 2022 ജൂ​ലാ​യ് മാ​സ ത്തി​ന​കം പൂ​ര്‍ത്തി​യാ​ക്കു​ന്ന​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാ​ന​ര്‍ഹ​ത​യു​ണ്ട്.

കേ​ര​ള​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ എ​ന്നി​വ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ്.
CEED സ്‌​കോ​ര്‍ നേ​ടി​യ​തു​കൊ​ണ്ടു മാ​ത്രം കോ​ഴ്‌​സി​ന് പ്ര​വേ​ശ​നം ല​ഭി​ക്കു​ക​യി​ല്ല. ഓ​രോ സ്ഥാ​പ​ന​ത്തി​ലേ​യ്ക്കും പ്ര​ത്യേ​കം അ​പേ​ക്ഷി​ക്കു​ക​യും ആ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന പ്ര​ക്രി​യ​യി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും വേ​ണം.

ഹ​രി​യാ​ന​യി​ലെ World University of Design, Delhi Technological University എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ CEED സ്‌​കോ​ര്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​റു​ണ്ട്.

Design ല്‍ PG ​ബി​രു​ദ​മു​ള്ള​വ​ര്‍ക്കാ​ണ് Ph.Dകോ​ഴ്‌​സു​ക​ള്‍ക്ക് പ്ര​വേ​ശ​നം. പ​ക്ഷേ, B. Arch, B. Des അ​ല്ലെ​ങ്കി​ല്‍ മ​റ്റേ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ PG യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്കും Ph.D കോ​ഴ്‌​സി​ന് അ​ണ്ട​ര്‍ ഗ്രാ​ജ്വേ​റ്റ്‌​റൂ​ട്ട് എ​ന്‍ട്രി ല​ഭി​ക്കും.​ഈ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ M. Des കോ​ഴ്‌​സി​ലെ നി​ശ്ചി​ത ക്രെ​ഡി​റ്റു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കേ​ണ്ടി​യും വ​രും.

പ്ര​വേ​ശ​ന പ​രീ​ക്ഷാ തീ​യ​തി: ജ​നു​വ​രി 23, 2022 വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക്: www.ceed.iitb.ac.in
ഡി​സൈ​ന്‍ സം​ബ​ന്ധ​മാ​യ മി​ക​ച്ച കോ​ഴ്‌​സു​ക​ള്‍ ന​ട​ത്തു​ന്ന സ​വി​ശേ​ഷ സ്ഥാ​പ​ന​മാ​ണ് National Institute of Design. അ​ഹ​മ്മ​ദാ​ബാ​ദ്, ഗാ​ന്ധി​ന​ഗ​ര്‍ , ബം​ഗ​ലൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​തു​ള്‍പ്പ​ടെ​യു​ള്ള വി​വി​ധ NID ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം ജ​നു​വ​രി​യി​ല്‍ പ്ര​തീ​ക്ഷി​ക്കാം.

Adwise Career Consulting, Thrissur
Ph: 9400 610 478